കുന്നത്തൂര്‍: കരിന്തോട്ടുവ മണലുവിള മുക്കിന് സമീപമുള്ള പാറമടയില്‍ ചാടി വയോധികന് ആത്മഹത്യ ചെയ്തു. കരിന്തോട്ടുവ അജയ മന്ദിരത്തില്‍ സുരേന്ദ്രന്(74) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 8.15 ഓടെയാണ് വീടിന് സമീപമുള്ള കമ്പിപ്പാറ ക്വാറിയില്‍ സുരേന്ദ്രന് ചാടിയത്. തുടർന്ന്, ശാസ്താംകോട്ടയില്‍ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഇദ്ദേഹം ഉദര സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. ഇതിലുള്ള മനോവിഷമമാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.
Read Also : ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെ സംഘർഷം : പൊലീസുകാരന് പരിക്ക്, മൂന്നു പേർ അറസ്റ്റിൽ
ശാസ്താംകോട്ട അഗ്നിരക്ഷാസേന സ്റ്റേഷന് ഓഫീസര്‍ സാബുലാലിന്റെ നേതൃത്വത്തില്‍ ഗ്രേഡ് എഎസ്ടിഒ സജീവ്, സണ്ണി, രാജേഷ്, ഹരിപ്രസാദ്, ഷാനവാസ്, ഹോംഗാര്‍ഡ് വാമദേവന് പിള്ള എന്നിവരടങ്ങിയ സംഘമാണ് മൃതദേഹം പുറത്തെടുത്തത്.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Post Your Comments