Latest NewsNewsIndia

പ്രകൃതി ദുരന്തങ്ങളെ നേരിടാൻ ജമ്മു കാശ്മീരിനെ സജ്ജമാക്കുന്നു, എമർജൻസി ഓപ്പറേഷൻ സെന്ററുകൾ സ്ഥാപിക്കാൻ ഒരുങ്ങി ഭരണകൂടം

ദേശീയ ദുരന്തനിവാരണ പദ്ധതിക്ക് കീഴിലാണ് ഈ സംവിധാനം നടപ്പാക്കുന്നത്

വിവിധ തരത്തിലുള്ള പ്രകൃതി ദുരന്തങ്ങൾ നേരിടാൻ ജമ്മു കാശ്മീരിനെ സജ്ജമാക്കാനൊരുങ്ങി ഭരണകൂടം. റിപ്പോർട്ടുകൾ പ്രകാരം, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ എമർജൻസി ഓപ്പറേഷൻ സെന്ററുകൾ സ്ഥാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിലവിൽ, സംസ്ഥാനത്തെ 20 ജില്ലകളിലാണ് എമർജൻസി ഓപ്പറേഷൻ സെന്ററുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ദേശീയ ദുരന്തനിവാരണ പദ്ധതിക്ക് കീഴിലാണ് ഈ സംവിധാനം നടപ്പാക്കുന്നത്. ദുരന്ത സാധ്യതകൾ തടയുക, അപകട സാധ്യതയുള്ള മേഖലകളിലെ രൂപരേഖ തയ്യാറാക്കുക, അപകടസാധ്യത വിലയിരുത്തുക തുടങ്ങിയവയാണ് എമർജൻസി ഓപ്പറേഷൻ സെന്ററുകളുടെ പ്രധാന ലക്ഷ്യം.

ജമ്മു കാശ്മീരിലെ പ്രധാന ദുരന്ത മേഖല പ്രദേശമായ ബുദ്ഗാം ജില്ലയിൽ ഇതിനോടകം തന്നെ എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ 15,000 വോളിന്റിയർമാരെയും, രണ്ടാം ഘട്ടത്തിൽ 35,000 പേരയും, മൂന്നാം ഘട്ടത്തിൽ 1,00,000 പേരയും എമർജൻസി ഓപ്പറേഷൻ സെന്ററുകളിൽ നിയമിക്കുന്നതാണ്. അതേസമയം, എമർജൻസി നമ്പറായ 112- ലേക്കുളള കോളുകൾ സുഗമമാക്കാൻ എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റവും നടപ്പാക്കുന്നതാണ്. ഇതിന്റെ ഭാഗമായി ജമ്മു കാശ്മീർ ഭരണകൂടം കേന്ദ്രസർക്കാരുമായി ധാരണാ പത്രത്തിൽ ഒപ്പുവച്ചിട്ടുണ്ട്.

Also Read: പോപ്പുലര്‍ ഫ്രണ്ടുകാരനായ സിദ്ധീഖ് കാപ്പന് വേണ്ടി കണ്ണീരൊഴുക്കി മുസ്ലിം ലീഗ്

shortlink

Related Articles

Post Your Comments

Related Articles


Back to top button