Latest NewsNewsBusiness

വായ്പാ വളർച്ചയിൽ വൻ മുന്നേറ്റവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്, പുതിയ കണക്കുകൾ അറിയാം

കഴിഞ്ഞ സാമ്പത്തിക വർഷം ബാങ്കിന്റെ മൊത്തം നിക്ഷേപം 2.82 ശതമാനം വർദ്ധിച്ച് 91,652 കോടി രൂപയിൽ എത്തിയിട്ടുണ്ട്

വായ്പ വളർച്ചയിൽ മികച്ച പ്രകടനം കാഴ്ച വച്ചിരിക്കുകയാണ് കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക്. 2022-23 സാമ്പത്തിക വർഷത്തിലെ മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം, വായ്പാ വളർച്ചയിൽ 16.65 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, വായ്പാ വളർച്ച 72,107 കോടി രൂപയിൽ എത്തി. 2022 മാർച്ച് 31 വരെ വായ്പകൾ 61,816 കോടി രൂപയായിരുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷം ബാങ്കിന്റെ മൊത്തം നിക്ഷേപം 2.82 ശതമാനം വർദ്ധിച്ച് 91,652 കോടി രൂപയിൽ എത്തിയിട്ടുണ്ട്. ഇതിൽ കറന്റ് സേവിംഗ്സ് അക്കൗണ്ട് നിക്ഷേപം 30,215 കോടി രൂപയാണ്. 2021-22 സാമ്പത്തിക വർഷത്തിലെ 29,601 കോടി രൂപയെ അപേക്ഷിച്ച് 2.07 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. അതേസമയം, കാസ അനുപാതം നേരിയ തോതിൽ ഇടിഞ്ഞിട്ടുണ്ട്. ഇത്തവണ കാസ അനുപാതം 33.21 ശതമാനത്തിൽ നിന്ന് നേരിയ ഇടിവുമായി 32.97 ശതമാനത്തിലാണ് എത്തിയിട്ടുള്ളത്.

Also Read: സംസ്ഥാനം കടക്കെണിയില്‍ നില്‍ക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും വിദേശയാത്ര,ലോക കേരള സഭ എന്നത് ഏട്ടിലെ പശു

shortlink

Related Articles

Post Your Comments

Related Articles


Back to top button