Latest NewsNewsIndiaBusiness

രാജ്യത്ത് യുപിഐ ഇടപാടുകളുടെ എണ്ണം കുതിക്കുന്നു, മാർച്ചിലെ കണക്കുകൾ അറിയാം

എളുപ്പത്തിലും വേഗത്തിലും ഇടപാട് നടത്താൻ സാധിക്കുന്നതിനാൽ, രാജ്യത്ത് യുപിഐ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്

രാജ്യത്ത് യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് മുഖാന്തരമുള്ള പണമിടപാടുകളിൽ വൻ കുതിച്ചുചാട്ടം. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മാർച്ച് മാസത്തിലെ യുപിഐ ഇടപാടുകൾ 60 ശതമാനം വർദ്ധനവോടെ 870 കോടിയായാണ് ഉയർന്നത്. അതേസമയം, ഇടപാട് മൂല്യം 46 ശതമാനം വർദ്ധിച്ച് 14,05,000 കോടിയായിട്ടുണ്ട്.

എളുപ്പത്തിലും വേഗത്തിലും ഇടപാട് നടത്താൻ സാധിക്കുന്നതിനാൽ, രാജ്യത്ത് യുപിഐ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. നിലവിൽ, ഒരു ദിവസം ഏകദേശം 3 ലക്ഷം ഇടപാടുകളാണ് യുപിഐ പ്രോസസ് ചെയ്യുന്നത്. 2023 ഫെബ്രുവരിയിൽ 750 കോടി ഇടപാടുകളും, ജനുവരിയിൽ 800 കോടി ഇടപാടുകളുമാണ് നടന്നിട്ടുള്ളത്. അതേസമയം, മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ജനുവരിയിൽ 12,98,000 കോടി രൂപയായിരുന്ന ഇടപാടുകൾ 12,35,000 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. മറ്റു മാസങ്ങളെ അപേക്ഷിച്ച് ഫെബ്രുവരിയിലെ ദിവസങ്ങളുടെ എണ്ണം കുറഞ്ഞതിനെ തുടർന്നാണ് ഇടപാട് മൂല്യവും ആനുപാതികമായി കുറഞ്ഞത്.

Also Read: ‘ശവസംസ്കാര ചടങ്ങുകൾക്ക് മരത്തിന് പകരം ചാണകത്തടികൾ ഉപയോഗിക്കുക’: മനേകാ ഗാന്ധി

shortlink

Related Articles

Post Your Comments

Related Articles


Back to top button