KeralaLatest NewsNews

വിഷുക്കൈനീട്ടവുമായി സംസ്ഥാന സർക്കാർ! രണ്ട് മാസത്തെ ക്ഷേമ പെൻഷൻ തുക ഒരുമിച്ച് വിതരണം ചെയ്യും

ക്ഷേമ പെൻഷൻ വിതരണത്തിനായി 1,871 കോടി രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്

രണ്ട് മാസത്തേക്കുള്ള ക്ഷേമ പെൻഷൻ തുക ഒരുമിച്ചു അനുവദിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. രണ്ട് മാസത്തെ തുകയായ 3,200 രൂപയാണ് ഒന്നിച്ച് വിതരണം ചെയ്യുക. റിപ്പോർട്ടുകൾ പ്രകാരം, 60 ലക്ഷം പേർക്കുളള പെൻഷൻ തുകയുടെ വിതരണം ഏപ്രിൽ മുതൽ ആരംഭിക്കും. 60 ലക്ഷം പേർക്കുള്ള വിഷുക്കൈനീട്ടമാണിതെന്ന് ധനമന്ത്രി കെ. എൻ ബാലഗോപാലൻ അറിയിച്ചു. വാർത്താക്കുറിപ്പിലൂടെയാണ് മന്ത്രി ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്.

ക്ഷേമ പെൻഷൻ വിതരണത്തിനായി 1,871 കോടി രൂപയാണ് സർക്കാർ അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ ഫെബ്രുവരിയിൽ കൺസോർഷ്യമുണ്ടാക്കി സഹകരണ ബാങ്കുകളിൽ നിന്ന് 8.5 ശതമാനം പലിശയ്ക്ക് 800 കോടി രൂപ വായ്പ എടുത്തതിനുശേഷമാണ് പെൻഷൻ തുക വിതരണം ചെയ്തത്. അതേസമയം, ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ പെൻഷൻ, ക്ഷേമനിധി പെൻഷൻ എന്നിവ ലഭിച്ചവർ ജൂൺ 30- നുളളിൽ ബയോമെട്രിക് മാസ്റ്ററിംഗ് നിർബന്ധമായും നടത്തണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

Also Read: എസ്ബിഐ വീ കെയർ: പദ്ധതിയിൽ അംഗമാകാൻ മുതിർന്ന പൗരന്മാർക്ക് വീണ്ടും അവസരം, സമയപരിധി ദീർഘിപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button