KannurKeralaNattuvarthaLatest NewsNews

കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ : പിടിച്ചെടുത്തത് 5.830 കി​ലോ​ഗ്രാം ക​ഞ്ചാ​വ്

ആ​സാം സ്വ​ദേ​ശി അ​ബു​ത​ലി​ബ് അ​ലി(26)​യെ​യാ​ണ് അറസ്റ്റ് ചെയ്തത്

ക​ണ്ണൂ​ർ: ക​ഞ്ചാ​വു​മാ​യി അന്യസംസ്ഥാന തൊഴിലാളി എ​ക്സൈ​സ് പി​ടി​യി​ൽ. ആ​സാം സ്വ​ദേ​ശി അ​ബു​ത​ലി​ബ് അ​ലി(26)​യെ​യാ​ണ് അറസ്റ്റ് ചെയ്തത്. ക​ണ്ണൂ​ർ എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ സി​നു കൊ​യി​ല്യ​ത്ത് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ചൊ​വ്വാഴ്ച രാ​ത്രിയാണ് കേസിനാസ്പദമായ സംഭവം. നാ​ട്ടി​ൽ നി​ന്നെ​ത്തി​യ ഇ​യാ​ൾ ക​ഞ്ചാ​വു​മാ​യി റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ നി​ന്നും പ​ന്നേ​ൻ​പാ​റ​യി​ലെ താ​മ​സ​സ്ഥ​ല​ത്തേ​ക്ക് ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ദേ​ശീ​യ​പാ​ത​യി​ൽ പ​ട്രോ​ളി​ങ് ന​ട​ത്തു​ന്ന എ​ക്സൈ​സ് സം​ഘം സം​ശ​യം തോ​ന്നി പ്ര​തി​യെ പ​രി​ശോ​ധി​ച്ച​ത്.

Read Also : ഷഹറൂഖ് സെയ്ഫിയെ കുടുക്കിയത് കേന്ദ്ര ഏജന്‍സികള്‍, മഹാരാഷ്ട്ര എടിഎസിന് സുപ്രധാന വിവരം കൈമാറിയത് സെന്‍ട്രല്‍ ഇന്റലിജന്‍സ്

ഒ​റീ​സ​യി​ൽ നി​ന്നും ക​ഞ്ചാ​വെ​ത്തി​ച്ച് ചെ​റു​ക​വ​റു​ക​ളി​ലാ​ക്കി ന​ഗ​ര​ത്തി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ചി​ല്ല​റ വി​ൽ​പ​ന ന​ട​ത്തി​വ​രി​ക​യാ​യു​ന്നു ഇ​യാ​ളെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു. പ​ന്നേ​ൻ​പാ​റ റെ​യി​ൽ​വെ ഗേ​റ്റി​ന് സ​മീ​പ​ത്ത് ത​യ്യി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു പ്ര​തി.

എ​ക്സൈ​സ് പ്രി​വ​ന്റീ​വ് ഓ​ഫീ​സ​ർ സ​ർ​വ​ഞ്ജ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എ​ൻ. ര​ജി​ത്ത് കു​മാ​ർ, എം. ​സ​ജി​ത്ത്, സി.​എ​ച്ച് റി​ഷാ​ദ്, സി. ​അ​ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന ​സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button