KeralaLatest NewsNews

മഞ്ജു വാര്യരുടെ കാറിനു പിന്നാലെ ഓടി പെണ്‍കുട്ടി, കാര്യം അറിഞ്ഞപ്പോള്‍ തന്റെ നമ്പര്‍ നല്‍കി വിളിക്കാന്‍ പറഞ്ഞ് താരം

കൊച്ചി: നടി മഞ്ജു വാര്യരെ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. മലയാളികളുടെ പ്രിയതാരമാണ് ലേഡിസൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന മഞ്ജു. നാട്യങ്ങളില്ലാത്ത, താരജാഡയില്ലാത്ത അവരുടെ ആരാധകരാണ് എല്ലാവരും. ഇപ്പോള്‍ മഞ്ജു വാര്യരുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് വൈറലായിരിക്കുന്നത്.

Read Also: വാദ്യകലാകാരന്മാർക്ക് ഒരു കോടി രൂപ;മമ്മൂട്ടി ആയിരുന്നെങ്കിൽ വാർത്തയ്ക്ക് കിട്ടുന്ന റീച്ച് ഭീകരമായിരിക്കുമെന്ന് കുറിപ്പ്

ഏരൂരില്‍ കട ഉദ്ഘാടനത്തിന് എത്തിയ മഞ്ജു, ഉദ്ഘാടനം കഴിഞ്ഞ് തിരികെ കാറില്‍ കയറി കാര്‍ എടുത്തതിനു പിന്നാലെ ഒരു പെണ്‍കുട്ടി ഓടിയെത്തുകയായിരുന്നു. അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നല്‍കാമോയെന്ന് ചോദിക്കാന്‍ നടി മഞ്ജു വാരിയരുടെ കാറിനു പിന്നാലെ ഓടി എത്തിയതായിരുന്നു പെണ്‍കുട്ടി .

പെണ്‍കുട്ടി ഓടി വരുന്നത് കണ്ട് മഞ്ജു വാരിയര്‍ കാര്‍ നിര്‍ത്തി കാര്യം തിരക്കി. പക്ഷേ റോഡ് ബ്ലോക്ക് ആകുന്നതിനാല്‍ കാര്‍ അധികനേരം നിര്‍ത്തിയിടാനും കഴിയില്ലായിരുന്നു. ഉടന്‍ തന്നെ കാര്‍ മുന്നോട്ട് എടുത്തെങ്കിലും വീണ്ടും പെണ്‍കുട്ടി പുറകെ എത്തുകയായിരുന്നു. കുറച്ചു മുന്നോട്ട് എടുത്ത ശേഷം മഞ്ജു വാരിയര്‍ തന്റെ കാര്‍ റോഡിനരികിലേക്ക് മാറ്റി നിര്‍ത്തി പെണ്‍കുട്ടിയെ അടുത്തേക്കുവിളിച്ചു. കാര്യം പറഞ്ഞപ്പോള്‍, യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും എന്നതിനാല്‍ തന്റെ ഫോണ്‍ നമ്പര്‍ പെണ്‍കുട്ടിക്കു കൊടുക്കാന്‍ ഒപ്പമുള്ളവരോട് നിര്‍ദേശം നല്‍കിയിട്ടാണ് താരം അവിടെ നിന്നും തിരിച്ചത്.

തന്റെ അമ്മ മഞ്ജുവിന്റെ ആരാധികയാണെന്നും അമ്മയുടെ പിറന്നാളിന് ഒരു ആശംസ നല്‍കാമോ എന്ന് ചോദിക്കാനുമാണ് പിന്നാലെ ഓടിയതെന്നു പെണ്‍കുട്ടി പറഞ്ഞു. ‘രണ്ടു മിനിറ്റ് ചേച്ചിയോട് സംസാരിച്ചോട്ടെ എന്ന് ചോദിച്ചു. ചേച്ചി സമ്മതിക്കുകയും ചെയ്തു. ഇന്ന് എന്റെ അമ്മയുടെ പിറന്നാളാണ് അമ്മയ്ക്ക് വീഡിയോയിലൂടെ ഒരു ആശംസ പറയാമോ എന്ന് ചോദിക്കാനാണ് ഞാന്‍ ചേച്ചിയുടെ പിന്നാലെ ഓടിയത്.’-പെണ്‍കുട്ടി പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button