Latest NewsNewsIndia

മുതിർന്ന പൗരന്മാരുടെ റെയിൽവേ ഇളവുകൾ പുനസ്ഥാപിക്കില്ല, വ്യക്തത വരുത്തി സുപ്രീംകോടതി

കോവിഡ് കാലയളവിലാണ് മുതിർന്ന പൗരന്മാർക്ക് നൽകിയിരുന്ന ഇളവുകൾ നിർത്തലാക്കിയത്

രാജ്യത്തെ പൗരന്മാർക്ക് റെയിൽവേ ടിക്കറ്റ് നിരക്കുകളിൽ നൽകുന്ന ഇളവുകൾ പുനസ്ഥാപിക്കില്ലെന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ച് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളിയിട്ടുണ്ട്. കോവിഡ് കാലയളവിലാണ് മുതിർന്ന പൗരന്മാർക്ക് നൽകിയിരുന്ന ഇളവുകൾ നിർത്തലാക്കിയത്. എന്നാൽ, കോവിഡ് മഹാമാരിക്ക് ശേഷം ഇളവുകൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ ബാലകൃഷ്ണൻ സമർപ്പിച്ച ഹർജിയാണ് തള്ളിയത്.

വയോജനങ്ങൾക്ക് ഇളവ് നൽകാൻ സർക്കാറിന് ബാധ്യതയുണ്ടെന്ന വാദം നിരസിച്ചാണ് സുപ്രീംകോടതി ഹർജി തള്ളിയിരിക്കുന്നത്. ജസ്റ്റിസുമാരായ എസ്.കെ കൗൾ, അഹ്സനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുത്തത്. ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരമുള്ള ഹർജിയിൽ ഉത്തരവ് പുറപ്പെടുവിക്കുന്നത് ഉചിതമെല്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം, കോവിഡിന് മുൻപ് ഉണ്ടായിരുന്ന ഇളവുകൾ പുനരാരംഭിക്കണമെന്ന് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി അടുത്തിടെ ശുപാർശ ചെയ്തിരുന്നു.

Also Read: അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊളളുന്നവരെ അവഹേളിക്കുന്നത് ശരിയില്ല: പിടി ഉഷയ്ക്കെതിരെ രൂക്ഷവിമർശനവുമായി ശശി തരൂര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button