Latest NewsNewsIndia

ജമ്മു കാശ്മീരിൽ ഇന്ത്യൻ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടി, അഞ്ച് ജവാൻമാർക്ക് വീരമൃത്യു

രജൗരി സെക്ടറിൽ ഇന്റർനെറ്റ് വിച്ഛേദിച്ചിട്ടുണ്ട്

ജമ്മു കാശ്മീരിലെ രജൗരി സെക്ടറിൽ ഇന്ത്യൻ സൈനികരും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ അഞ്ച് ജവാൻമാർക്ക് വീരമൃത്യു. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഉഗ്രശേഷിയുള്ള സ്ഫോടക വസ്തു സൈനികർക്ക് നേരെ പ്രയോഗിച്ചതിനെ തുടർന്നാണ് ജവാന്മാർ കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രത്യാക്രമണം നടത്തുമെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി.

ഭീകരരുടെ ഭാഗത്ത് നിന്ന് ആരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടോ എന്നതിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. രണ്ട് സൈനികർ സംഭവസ്ഥലത്ത് നിന്നും, മൂന്ന് സൈനികർ ആശുപത്രിയിൽ പോകുവഴിയുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരു സൈനികൻ ഇപ്പോഴും അത്യാസന്ന നില തരണം ചെയ്തിട്ടില്ല. നിലവിൽ, രജൗരി സെക്ടറിൽ ഇന്റർനെറ്റ് വിച്ഛേദിച്ചിട്ടുണ്ട്. രജൗരി ജില്ലയിലെ കണ്ടി പ്രദേശത്തെ കേസരി മലനിരകളിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് നേരത്തെ തന്നെ വിവരം കിട്ടിയിരുന്നു. ഇതിനെ തുടർന്നാണ് സൈനികരുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചത്.

Also Read: ‘എട്ട് മണി മുതല്‍ മേക്കപ്പിട്ട് ഇരുന്നിട്ടും അഭിനയിക്കേണ്ട നായകന്‍ 12 മണിയായിട്ടും എത്തിയില്ല’: ബാബുരാജ്

shortlink

Related Articles

Post Your Comments

Related Articles


Back to top button