പുൽപള്ളി: വ്യത്യസ്ത സ്ഥലങ്ങളിലായി കഞ്ചാവുമായി നാലുപേർ അറസ്റ്റിൽ. പെരിക്കല്ലൂർ കടവിനോടു ചേർന്നുള്ള അതിർത്തി പ്രദേശത്തുനിന്നുമാണ് അരക്കിലോയിലധികം കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിലായത്. വടകര ഏരത്തുവീട്ടിൽ ഇ.വി. നൗഫൽ (41), വടകര കുനിയിൽ വീട്ടിൽ കെ. ഫാരിസ് (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ആണ് പിടികൂടിയത്. ഇവരിൽ നിന്നും 550 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് കടത്തുന്നതിന് ഉപയോഗിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തു.
Read Also : വളര്‍ത്തുനായയെ കൺമുന്നിലിട്ട് വെട്ടിക്കൊന്നു: വീട്ടമ്മ ബോധരഹിതയായി, കേസെടുത്ത് പൊലീസ്
മീനങ്ങാടിയിലെ വയനാട് എക്സൈസ് സ്പെഷൽ സ്ക്വാഡിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.ആർ. ഹരിനന്ദനനും പാർട്ടിയും വ്യാഴാഴ്ച പെരിക്കല്ലൂർ കടവ് കർണാടക അതിർത്തിയോടു ചേർന്നുള്ള സ്ഥലത്ത് നടത്തിയ പട്രോളിങ്ങിനിടെയാണ് ഇവർ പിടിയിലായത്. പ്രിവന്റിവ് ഓഫീസർമാരായ എം.ബി. ഹരിദാസൻ, കെ.വി. പ്രകാശൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.സി. സനൂപ്, സി. അൻവർ, അശ്വതി എന്നിവർ സംഘത്തിലുണ്ടായിരുന്നു.
അതേസമയം, പുൽപള്ളിയിൽ 90 ഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിക്കല്ലൂർ കടവിന്റെ സമീപത്തുവെച്ച് ചുണ്ടേൽ കാട്ടുകടവത്ത് ഹൗസിൽ സാബിൻ റിഷാദ് (20), തളിപ്പുഴ രായൻമരക്കാർ വീട്ടിൽ ഷാനിബ് (27) എന്നിവരാണ് പിടിയിലായത്.
Post Your Comments