KeralaLatest NewsNewsBusiness

സംസ്ഥാനത്ത് സ്വർണവില കുതിപ്പ് തുടരുന്നു: ഇന്നത്തെ നിരക്കുകളറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ഇന്നലെ സർവ്വകാല റെക്കോർഡിലെത്തിയ സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ മൂന്ന് ദിവസംകൊണ്ട് 1200 രൂപയാണ് വർദ്ധിച്ചത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45760 രൂപയാണ്.

അന്താരാഷ്ട്ര വില എക്കാലത്തെയും ഉയർന്ന വിലയിലേക്ക് എത്തിയോടെയാണ് സംസ്ഥാനത്ത് സ്വർണവില കുതിച്ചത്. കഴിഞ്ഞ മാസം 14-നായിരുന്നു ഇതിനു മുൻപ് സ്വർണം റെക്കോർഡ് വിലയിൽ എത്തിയിരുന്നത്. 45,320 ആയിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്റെ വില.

Read Also : സ്ഥാനപ്പേര് മാറ്റി വിളിച്ചിതിൽ വേദിയിലേക്ക് കയറാതെ അനിഷ്ടം പ്രകടിപ്പിച്ച് രഞ്ജിത്ത്, ഒടുവില്‍ മാപ്പ് പറഞ്ഞ് അവതാരകന്‍ 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 20 രൂപ ഉയർന്നു. വിപണിയിൽ വില 5720 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ ഉയർന്നു. വിപണി വില 4695 രൂപയായി. വിപണിയിൽ വില 4755 രൂപയായി.

അതേസമയം, തുടർച്ചയായ മൂന്നാം ദിനവും വെള്ളിയുടെ വില ഉയർന്നു. ഒരു രൂപ വർദ്ധിച്ച് 84 രൂപയായി. എന്നാൽ, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button