IdukkiKeralaLatest NewsNews

ചൈത്ര മാസത്തിലെ പൗർണമി ദിനത്തിൽ ഭക്തർക്ക് ദർശനമൊരുക്കി മംഗളാദേവി ക്ഷേത്രം

കേരള- തമിഴ്നാട് ശൈലിയിലാണ് ക്ഷേത്രത്തിൽ പൂജ നടത്താറുള്ളത്

പെരിയാർ കടുവ സങ്കേതത്തിന് സമീപത്തെ മംഗളാദേവി ക്ഷേത്രത്തിൽ ചിത്രപൗർണമി ഉത്സവം ആഘോഷിച്ചു. കേരള- തമിഴ്നാട് അതിർത്തിയിലെ വനമേഖലയിലാണ് മംഗളാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചൈത്ര മാസത്തിലെ പൗർണമി ദിനത്തിൽ മാത്രമാണ് മംഗളാദേവി ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം നൽകുന്നത്. കർശന നിയന്ത്രണങ്ങളാണ് ഇത്തവണ ക്ഷേത്ര പരിസരത്ത് ഒരുക്കിയിട്ടുള്ളത്. ആഘോഷ വേളയിൽ ക്ഷേത്രത്തിലേക്ക് ആയിരക്കണക്കിന് ഭക്തരാണ് ഒഴുകിയെത്തിയത്.

രാവിലെ ആറ് മണി മുതലാണ് ഭക്തരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാൻ തുടങ്ങിയത്. കേരള- തമിഴ്നാട് ശൈലിയിലാണ് ക്ഷേത്രത്തിൽ പൂജ നടത്താറുള്ളത്. ചിലപ്പതികാരത്തിലെ കണ്ണകി- കോവലൻ കഥയാണ് മംഗളാദേവി ക്ഷേത്രത്തിന് പിന്നിലെ ഐതിഹ്യം. ഡിസ്പോസിബിൾ പാത്രങ്ങളിൽ കുടിവെള്ളം, ഭക്ഷണം എന്നിവ ക്ഷേത്ര പരിസരത്തേക്ക് കൊണ്ടുപോകുന്നത് നിരോധിച്ചിട്ടുണ്ട്. കൂടാതെ, കേരളത്തിലെയും തമിഴ്നാടിനെയും ആർടിഒമാർ പരിശോധിച്ച് സ്റ്റിക്കർ പതിപ്പിച്ച വാഹനങ്ങൾക്ക് മാത്രമാണ് ക്ഷേത്ര പരിസരത്ത് പ്രവേശിക്കാൻ അനുവാദം നൽകിയത്.

Also Read: സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി മരിച്ച നിലയിൽ: മൃതദേഹം കണ്ടെത്തിയത് ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button