Latest NewsNewsBusiness

റിട്ടയർമെന്റിന് ശേഷമുള്ള ആനുകൂല്യങ്ങൾ ആസ്വദിക്കാം, പോസ്റ്റ് റിട്ടയർമെന്റ് ബെനിഫിറ്റ് സ്കീമുമായി എൽഐസി

ഇത്തവണ പുതിയ പോസ്റ്റ് റിട്ടയർമെന്റ് ബെനിഫിറ്റ് സ്കീമാണ് എൽഐസി അവതരിപ്പിച്ചിരിക്കുന്നത്

ജോലിയിൽ നിന്ന് വിരമിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ഇൻഷുറൻസ് ഭീമനായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. ഇത്തവണ പുതിയ പോസ്റ്റ് റിട്ടയർമെന്റ് ബെനിഫിറ്റ് സ്കീമാണ് എൽഐസി അവതരിപ്പിച്ചിരിക്കുന്നത്. ജീവനക്കാരുടെ റിട്ടയർമെന്റിന് ശേഷമുള്ള മെഡിക്കൽ ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള ബാധ്യതകൾ നിറവേറ്റാൻ സഹായിക്കുന്ന തരത്തിലാണ് പുതിയ പദ്ധതി രൂപകൽപ്പന ചെയ്തിട്ടുള്ളത്.

നോൺ- ലിങ്ക്ഡ്, നോൺ പാർട്ടിസിപ്പേറ്റിംഗ്, ലൈഫ്, ഗ്രൂപ്പ് സേവിംഗ്സ് ഇൻഷുറൻസിന് കീഴിലാണ് പുതിയ പോസ്റ്റ് റിട്ടയർമെന്റ് ബെനിഫിറ്റ് സ്കീം ഉൾപ്പെടുത്തിയിരിക്കുന്നത്. പദ്ധതിയിലെ ഓരോ അംഗത്തിനും ഒരു നിശ്ചിത ലൈഫ് കവർ ആനുകൂല്യവും വാഗ്ദാനം ചെയ്യുന്നുണ്ട്. അമ്പതോ, അതിൽ കൂടുതലോ ജീവനക്കാരുള്ള ഏതൊരു തൊഴിലുടമയ്ക്കും ഈ പദ്ധതിയിൽ അംഗമാകാവുന്നതാണ്. ഇതിനുപുറമേ, എൽഐസിക്ക് 11 ഗ്രൂപ്പ് ഇൻഷുറൻസും, ഒരു ആക്സിഡന്റ് ഇൻഷുറൻസും ഉണ്ട്.

Also Read: യുഎഇയിലേക്കുളള കയറ്റുമതി വർദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യ, 2026-27 ഓടെ ലക്ഷ്യമിടുന്നത് 60 ശതമാനം വളർച്ച

shortlink

Related Articles

Post Your Comments

Related Articles


Back to top button