KeralaLatest NewsNews

തൂങ്ങി മരിക്കാന്‍ ശ്രമിച്ചപ്പോൾ മുണ്ട് അറുത്ത് ബന്ധുക്കൾ രക്ഷപ്പെടുത്തി, സ്വയം കഴുത്തറുത്ത് 49കാരന്‍ മരിച്ചു

അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് കഴുത്തറുക്കുകയായിരുന്നു

തിരുവനന്തപുരം: ആദ്യ ആത്മഹത്യ ശ്രമത്തില്‍ നിന്നും രക്ഷപ്പെടുത്തിയ വ്യക്തി കത്തി ഉപയോഗിച്ച്‌ സ്വയം കഴുത്തറുത്ത് മരിച്ചു. ആര്യനാട് വണ്ടയ്ക്കല്‍ തടത്തരികത്ത് വീട്ടില്‍ പി സുരേഷ് (49) ആണ് മരിച്ചത്.

read also: കേരള ഭാഗ്യക്കുറി മറ്റ് സംസ്ഥാനങ്ങൾക്ക് കൂടി മാതൃക: കെ എൻ ബാലഗോപാൽ

വൈകിട്ട് മൂന്ന് മണിയോടെയാണ് ആദ്യ സംഭവം. ഇയാൾ വീടിന്റെ ജനലില്‍ മുണ്ട് ഉപയോഗിച്ച്‌ തൂങ്ങി മരിക്കാന്‍ ശ്രമിച്ചു. ബന്ധുക്കള്‍ മുണ്ട് അറുത്ത് സുരേഷിനെ രക്ഷപ്പെടുത്തിയിരുന്നു. തുടര്‍ന്ന് വൈകിട്ട് ആറു മണിയോടെ അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് കഴുത്തറുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി ഏഴു മണിയോടെ മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button