ErnakulamKeralaNattuvarthaLatest NewsNews

ഹെ​റോ​യി​നു​മാ​യി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

പ​ശ്ചി​മ​ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് സ​ഹ​ബ്രാം​പൂ​ർ സ്വ​ദേ​ശി അ​ക്ബ​ർ ഷേ​ക്ക്(31) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

ആ​ലു​വ: ന​ഗ​ര​ത്തി​ൽ മ​യ​ക്കു​മ​രു​ന്നു വി​ത​ര​ണം ന​ട​ത്തി​വ​ന്ന അന്യസംസ്ഥാന തൊഴിലാളി അ​റ​സ്റ്റി​ൽ. പ​ശ്ചി​മ​ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് സ​ഹ​ബ്രാം​പൂ​ർ സ്വ​ദേ​ശി അ​ക്ബ​ർ ഷേ​ക്ക്(31) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ: കൊച്ചുവേളി- പ്രയാഗ്‌രാജ് സർവീസിന് തുടക്കം, വി. മുരളീധരൻ ഫ്ലാഗ് ഓഫ് ചെയ്തു

അന്യസംസ്ഥാന തൊഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ലും കോ​ള​ജ് വി​ദ്യാ​ർത്ഥി​ക​ൾ​ക്കി​ട​യി​ലും മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണം ന​ട​ത്തു​ന്ന എ​ജ​ന്‍റാ​ണ് ഇ​യാ​ളെ​ന്ന് എ​ക്സൈ​സ് സി​ഐ മു​ഹ​മ്മ​ദ് ഹാ​രി​ഷ് പ​റ​ഞ്ഞു. 9.5 ഗ്രാം ​ഹെ​റോ​യി​ൻ ഇ​യാ​ളു​ടെ പ​ക്ക​ൽ​ നി​ന്ന് പിടിച്ചെ​ടു​ത്തു.

ആ​ലു​വ ടൗ​ൺ, കെ​എ​സ്ആ​ർ​ടി​സി, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ങ്ങ​ളി​ലാ​ണ് ഇ​യാ​ൾ വി​ല്പ​ന ന​ട​ത്തി​വ​ന്ന​ത്. ദി​വ​സ​ങ്ങ​ളാ​യു​ള്ള നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്. കോടതിയിൽ ഹാജരാക്കിയ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button