
ഡൽഹി: കാശ്മീരിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ച ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ഭീകര സംഘടനയായ പിഎഎഫ്എഫ്. ജയ്ഷെ മുഹമ്മദുമായി ബന്ധമുള്ള പിഎഎഫ്എഫ്, നേരത്തെ ആസൂത്രണം ചെയ്ത പ്രകാരം സൈനികരെ കെണിയിൽപ്പെടുത്തി ആക്രമിക്കുകയായിരുന്നു എന്നാണ് അവകാശപ്പെടുന്നത്. പൂഞ്ചിൽ സൈനിക വാഹനം ആക്രമിച്ച് സൈനികരെ കൊലപ്പെടുത്തിയതും ഇതേ ഭീകര സംഘടനയാണ്.
പൂഞ്ചിലെ ഭീകരാക്രമണത്തിന് പിന്നാലെ, സൈന്യം വനത്തിനുള്ളിൽ തിരച്ചിൽ നടത്തുമെന്ന് ഊഹിച്ചിരുന്നതായും ഇതിൻ പ്രകാരം വനത്തിനുള്ളിലെത്തിയ സൈനികരെ ആക്രമിക്കുകയാണുണ്ടായതെന്നും പിഎഎഫ്എഫ് വ്യക്തമാക്കി. ജമ്മു കാശ്‌മീരിലെ രജൗരി ജില്ലയിലെ കാൻഡി ഭാഗത്ത് വെള്ളിയാഴ്ച രാവിലെ ഭീകരരും സെെന്യവും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ അഞ്ച് സെെനികർ വീരമൃത്യു വരിച്ചിരുന്നു. പരിക്കേറ്റ രണ്ട് സെെനികർ ചികിത്സയിലാണ്.
എഐ ക്യാമറ ഇടപാട്: ഏത് അന്വേഷണവും നേരിടാൻ സർക്കാർ തയ്യാറാണെന്ന് പി രാജീവ്
ഏപ്രിൽ 20ന് പൂഞ്ചിൽ ആർമി ട്രക്കിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ, പ്രദേശത്ത് ഒളിച്ചിരിക്കുന്ന ഭീകരർക്കായി സൈന്യം തിരച്ചിൽ നടത്തി വരികയായിരുന്നു. രജൗരി വനത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച രാവിലെ സെെന്യം സംയുക്ത ഓപ്പറേഷൻ ആരംഭിച്ചത്.
എന്നാൽ, ഉൾവനത്തിലെ ഗുഹയ്ക്കുള്ളിൽ പതിയിരുന്ന ഭീകരർ സൈനികർക്കെതിരെ കനത്ത രീതിയിലുള്ള ആക്രമണം നടത്തുകയായിരുന്നു. ഭീകരർ നടത്തിയ സ്ഫോടനത്തിലാണ് രണ്ട് സെെനികരുടെ ജീവൻ നഷ്ടമായത്. സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ ഇരിക്കെയാണ് മൂന്ന് സെെനികർ മരിച്ചത്.
Post Your Comments