Latest NewsNewsBusiness

നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി, ആഭ്യന്തര സൂചികകൾക്ക് മങ്ങലേറ്റു

നിഫ്റ്റി 186.80 പോയിന്റ് താഴ്ന്ന് 18,069- ലാണ് വ്യാപാരം അവസാനിപ്പിച്ചത്

ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി. ആഗോള വിപണിയിലെ വിൽപ്പന സമ്മർദ്ദം തിരിച്ചടിയായതോടെയാണ് ആഭ്യന്തര സൂചികകൾ നഷ്ടത്തിൽ അവസാനിപ്പിച്ചത്. സെൻസെക്സ് 694.96 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 61,054- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 186.80 പോയിന്റ് താഴ്ന്ന് 18,069- ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
.

ടൈറ്റൻ, അൾട്രാടെക് സിമന്റ്, മാരുതി സുസുക്കി, നെസ്‌ലെ, ഐടിസി, എൽ ആൻഡ് ടി, ചോളമണ്ഡലം ഇൻവെസ്റ്റ്മെന്റ്, ടിവിഎസ്, എംആർഎഫ്, വൺ97 കമ്മ്യൂണിക്കേഷൻസ്, അംബുജ സിമന്റ്സ് തുടങ്ങിയവയുടെ ഓഹരികൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതേസമയം, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസ്ഇൻ ബാങ്ക്, ടാറ്റാ സ്റ്റീൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിൻസെർവ്, ഭാരതി ഹെവി ഇലക്ട്രിക്കൽസ്, ആദിത്യ ബിർള ഫാഷൻ തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.

Also Read: റിട്ടയർമെന്റിന് ശേഷമുള്ള ആനുകൂല്യങ്ങൾ ആസ്വദിക്കാം, പോസ്റ്റ് റിട്ടയർമെന്റ് ബെനിഫിറ്റ് സ്കീമുമായി എൽഐസി

shortlink

Related Articles

Post Your Comments

Related Articles


Back to top button