Latest NewsNewsBusiness

സ്വർണവില വീണ്ടും മുകളിലോട്ട്, പവന് 45,000 കടന്നു

ഒരു ഗ്രാം സ്വർണത്തിന് 5,630 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്

സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 400 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,040 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 5,630 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ മൂന്ന് ദിവസം സ്വർണവില ഇടിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വില കുത്തനെ ഉയർന്നത്.

അന്താരാഷ്ട്ര, ആഭ്യന്തര വിപണികളിൽ സ്വർണവില വീണ്ടും ഉയർന്നേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ആഗോള വിപണിയിൽ സ്വർണം ഔൺസിന് 1,977.87 ഡോളർ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിഞ്ഞതാണ് വില ഉയരാൻ കാരണം.

Also Read: പിണറായിയെ ക്ഷണിക്കാത്തത് രാഷ്ട്രീയ മര്യാദയില്ലായ്മ, പിന്നിൽ കേരളത്തിൽ നിന്നുള്ള ദേശീയ നേതാവ്: എ.കെ. ബാലൻ

സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വിപണി വില 78 രൂപയാണ്. 8 ഗ്രാം വെള്ളിക്ക് 624 രൂപയും, 10 ഗ്രാം വെള്ളിക്ക് 780 രൂപയുമാണ് വില. ഒരു കിലോ വെള്ളിയുടെ വില 78,000 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button