Latest NewsNewsIndia

നിരോധനത്തിന് പിന്നാലെ കാണിക്ക വഞ്ചിയിൽ നിന്ന് ലഭിച്ചത് എട്ട് ലക്ഷം രൂപയുടെ 2000 രൂപ നോട്ടുകൾ

ഹിമാചൽ പ്രദേശ്: കാണിക്ക വഞ്ചിയിൽ നിന്നും എട്ട് ലക്ഷം രൂപ മൂല്യമുള്ള രണ്ടായിരത്തിന്റെ നോട്ടുകെട്ടുകൾ കണ്ടെത്തി. ഹിമാചൽ പ്രദേശിലെ കാൻഗ്ര ജില്ലയിലുള്ള മാ ജ്വാല ദേവി ക്ഷേത്രത്തിന്റെ പരിസരത്ത് സ്ഥാപിച്ചിട്ടുള്ള കാണിക്കവഞ്ചിയിൽ നിന്നുമാണ് രണ്ടായിരത്തിന്റെ നാനൂറ് കറൻസി നോട്ടുകൾ കണ്ടെടുത്തത്.

ക്ഷേത്ര സമുച്ചയത്തിലെ സംഭാവനപ്പെട്ടിയിൽ വഴിപാടായി നിക്ഷേപിച്ച നിലയിലാണ് നോട്ടുകൾ കണ്ടെത്തിയത്. രണ്ടായിരം രൂപ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രഖ്യാപനം നടത്തി ദിവസങ്ങൾക്ക് ശേഷമാണ് ഈ കണ്ടെത്തൽ.

അസാമാന്യമായ ഊർജ്ജമുള്ള വ്യക്തി: ഇന്ത്യൻ പ്രധാനമന്ത്രിയെ പ്രകീർത്തിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

നിരവധി ഭക്തർ ക്ഷേത്രം സന്ദർശിക്കാറുണ്ടെന്നും പലപ്പോഴും ഇത്തരം വഴിപാടുകൾ നടത്താറുണ്ടെന്നും ക്ഷേത്രത്തിലെ ജൂനിയർ എഞ്ചിനീയർ സുരേഷ് കുമാർ പറഞ്ഞു. ക്ഷേത്രത്തിലെ ഭക്തരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് സംഭാവനപ്പെട്ടിയിലെ ആകെ തുക ചെലവഴിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button