Article

ഇരട്ടച്ചങ്കന്റെ ഭരണത്തില്‍ എവിടെയൊക്കെ അഴിമതിയുണ്ടോ അവിടെയൊക്കെ അഗ്നിബാധ, യാഥാര്‍ത്ഥ്യം തുറന്നു കാണിച്ച് അഞ്ജു പാര്‍വതി

ഒന്നുകില്‍ മിന്നലടിച്ചു സിസി ടിവി അടിച്ചു പോകും, അല്ലെങ്കില്‍ രേഖകള്‍ അടങ്ങിയ ഫയലുകള്‍ ഉള്ള ഏരിയ നോക്കി തീപ്പിടുത്തം, ഇരട്ടച്ചങ്കന്റെ ഭരണത്തില്‍ എവിടെ ഒക്കെ അഴിമതിയുണ്ടോ അവിടെ ഒക്കെ അഗ്‌നിബാധ: യാഥാര്‍ത്ഥ്യം തുറന്നുകാണിച്ച് അഞ്ജു പാര്‍വതി

തിരുവനന്തപുരം: സത്യം പറഞ്ഞാല്‍ ഏഴ് കൊല്ലത്തെ ഈ ഭരണത്തിന്റെ ക്രെഡിറ്റ് ഇരട്ടചങ്കുള്ള സഖാവിനൊന്നും അവകാശപ്പെട്ടതല്ല. അത് സാക്ഷാല്‍ അഗ്നിഭഗവാന്റെ കാരുണ്യം കൊണ്ട് മാത്രം നേടിയെടുത്ത ഒന്നാണെന്ന് എഴുത്തുകാരി അഞ്ജു പാര്‍വതി. ഇവര്‍ ഭരണത്തില്‍ കയറിയ ശേഷം ചെറുതും വലുതുമായ നിരവധി തീപ്പിടുത്തങ്ങളാണ് ഈ 7 വര്‍ഷത്തിനുള്ളില്‍ ഉണ്ടായിരിക്കുന്നത്. അതും അഴിമതി നടന്നുവെന്നു ഉറപ്പുള്ള സാഹചര്യങ്ങളില്‍, അന്വേഷണം വരുന്നുവെന്നു ഉറപ്പാവുമ്പോള്‍ മാത്രം കൃത്യമായി ഒരു തീപ്പിടുത്തം. ഒന്നുകില്‍ മിന്നലടിച്ചു സി സിടിവി അടിച്ചു പോകും. അല്ലെങ്കില്‍ ഷോര്‍ട് സര്‍ക്യൂട്ട് വഴി രേഖകള്‍ അടങ്ങിയ ഫയലുകള്‍ ഉള്ള ഏരിയ നോക്കി തീപ്പിടുത്തം. എവിടെ ഒക്കെ അഴിമതിയുണ്ടോ അവിടെ ഒക്കെ അഗ്നിബാധ എന്നാണ് അഞ്ജു തന്റെ ലേഖനത്തിലൂടെ ചൂണ്ടിക്കാട്ടുന്നത്.

Read Also: പിരിച്ചുവിടൽ നടപടികളുമായി ജിയോ മാർട്ട് രംഗത്ത്, ഒമ്പതിനായിരത്തോളം ജീവനക്കാർക്ക് തൊഴിൽ നഷ്ടമായേക്കും

 

അഞ്ജു പാര്‍വതി പ്രഭീഷിന്റെ ലേഖനത്തിന്റെ പൂര്‍ണ്ണരൂപം..

 

‘സത്യം പറഞ്ഞാല്‍ ഏഴ് കൊല്ലത്തെ ഈ ഭരണത്തിന്റെ ക്രെഡിറ്റ് ഇരട്ടചങ്കുള്ള സഖാവിനൊന്നും അവകാശപ്പെട്ടതല്ല. അത് സാക്ഷാല്‍ അഗ്‌നിഭഗവാന്റെ കാരുണ്യം കൊണ്ട് മാത്രം നേടിയെടുത്ത ഒന്നാണ് എന്നാണ് എനിക്ക് തോന്നുന്നത്. തീയിട്ടാനന്ദ തിരുവടികളുടെ സംസര്‍ഗ്ഗ ഗുണം കൊണ്ട് അഗ്‌നി അങ്ങട് അനുഗ്രഹ വര്‍ഷം ചൊരിയുവാണ് നമ്മുടെ സഖാവിനും ഭരണത്തിനും മീതെ ????’

‘ഇവര്‍ ഭരണത്തില്‍ കയറിയ ശേഷം സര്‍ക്കാര്‍ ആപ്പീസുകളില്‍ എന്തോരം അഗ്‌നി വിളയാട്ടം ആണ് നടന്നിരിക്കുന്നത്. അതും അഴിമതി നടന്നുവെന്നു ഉറപ്പുള്ള സാഹചര്യങ്ങളില്‍, അന്വേഷണം വരുന്നുവെന്നു ഉറപ്പാവുമ്പോള്‍ കൃത്യമായി ഒരു തീപ്പിടുത്തം..
ഒന്നുകില്‍ മിന്നലടിച്ചു സി സി ടി വി അടിച്ചു പോകും.. അല്ലെങ്കില്‍ ഷോര്‍ട് സര്‍ക്യൂട് വഴി രേഖകള്‍ അടങ്ങിയ ഫയലുകള്‍ ഉള്ള ഏരിയ നോക്കി തീപ്പിടുത്തം. എവിടെ ഒക്കെ അഴിമതിയുണ്ടോ അവിടെ ഒക്കെ അഗ്‌നിബാധ..! മിക്കവാറും ഇങ്ങനെ ആണ് പോക്കെങ്കില്‍ സെക്രട്ടറിയേറ്റിന്റെ കാര്യം സ്വാഹാ!’

‘സ്വര്‍ണ്ണക്കടത്ത്, UAE കോണ്‍സുലേറ്റ്, സ്വപ്നയുടെ നിയമനം ഇത്യാദി അല്‍കുലുത്ത് പ്രശ്‌നം നടക്കുമ്പോള്‍ മഴ പെയ്യാതെ തന്നെ വെറുതെ ഒരു മിന്നല്‍ ക്രോസ്സ് ചെയ്തു പോയപ്പോള്‍ CCTV അടിച്ചു പോയി. പിന്നീട് സെക്രട്ടറിയേറ്റ് ഓഫിസില്‍ തീപ്പിടുത്തം..
ബ്രഹ്മപുരത്ത് കരാര്‍ കാലാവധിക്കുള്ളില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്തിട്ടില്ലെങ്കില്‍ അതിന് പിന്നിലെ വന്‍ അഴിമതി പുറത്ത് വരും എന്ന സ്ഥിതി വന്നപ്പോള്‍ ദേ ഒരു എമണ്ടന്‍ അഗ്‌നിബാധ. അതും കൃത്യം കരാര്‍ അവസാനിക്കുന്ന ദിവസം തന്നെ’.

‘A1 ക്യാമറ അഴിമതി ചര്‍ച്ച തുടങ്ങിയതും ദേ വന്നു വീണ്ടും സെക്രട്ടറിയേറ്റില്‍ തീപ്പിടുത്തം.
ഇപ്പോഴിതാ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ അഴിമതിയെക്കുറിച്ച് ലോകായുക്ത അന്വേഷണം തുടങ്ങിയതും തീപ്പിടുത്തം. അതും പത്തു ദിവസത്തിനിടയ്ക്ക് മൂന്ന് സ്ഥലത്തായി. എല്ലാം മരുന്ന് സംഭരണ ശാലകളില്‍ തന്നെ. കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള കിന്‍ഫ്രാ പാര്‍ക്കുകളും, കൊല്ലത്തെ ഉളിയകോവിലിലെ മരുന്ന് സംഭരണ ശാലയുമാണ് നിലവില്‍ കത്തിയത്. ബാക്കിയുള്ളവയും സ്വാഹാ! പ്രതിസന്ധിഘട്ടങ്ങളില്‍ അഗ്‌നിഭഗവാന്‍ യഥേഷ്ടം പൂണ്ടു വിളയാടി രക്ഷിക്കുന്ന,അതുകാരണം സഖാക്കളുടെ വയറ്റുപിഴപ്പ് പോവാതെ രക്ഷിക്കുന്ന സാക്ഷാല്‍ തീ തിരുവടികള്‍ ആണ് സഖാവ് വിജയന്‍! സഖാവ് ഒരേ തീ ??????’

 

shortlink

Related Articles

Post Your Comments


Back to top button