Latest NewsUAENewsInternationalGulf

കാഴ്ച്ചകളുടെ നിറവസന്തം: യാസ് ഐലൻഡിലെ സീവേൾഡിലേക്ക് ഇന്ന് മുതൽ സന്ദർശകർക്ക് പ്രവേശനം

അബുദാബി: യാസ് ഐലൻഡിലെ സീവേൾഡിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിച്ചു തുടങ്ങി. ചൊവ്വാഴ്ച്ച മുതലാണ് സീവേൾഡിലേക്ക് സന്ദർശകർക്ക് പ്രവേശനം നൽകി തുടങ്ങിയത്. അബുദാബി കിരീടാവകാശിയും, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മെയ് 20 നാണ് സീവേൾഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.

Read Also: ലൈംഗികത്തൊഴിൽ കുറ്റകരമല്ലെന്ന് കോടതി: പൊതുസ്ഥലത്ത് വെച്ച് ഇടപാട് നടത്തിയാൽ കുറ്റകരമാണെന്നും മുന്നറിയിപ്പ്

ലോകത്തിലെ ഏറ്റവും വലിയ അക്വേറിയമുള്ള മെഗാ തീം പാർക്ക് ഇവിടെയാണുള്ളത്. മൃഗങ്ങളുമായി അടുത്തിടപഴകാനും സവാരികൾക്കും വിനോദത്തിനും ഷോപ്പിംഗിനുമൊക്കെയുള്ള സൗകര്യങ്ങൾ പാർക്കിലുണ്ട്.

അബുദാബിയിലെ യാസ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന മറൈൻ ലൈഫ് തീം പാർക്കിൽ 150 ഇനം പക്ഷികൾ, മത്സ്യങ്ങൾ, സസ്തനികൾ, ഉരഗങ്ങൾ എന്നിവയും 100,000 കടൽ ജീവികളുമുണ്ട്. ഓരോ മേഖലകളിലെയും മൃഗങ്ങളുടെ ആവാസ വ്യവസ്ഥകൾ അത്യാധുനിക സാങ്കേതിക വിദ്യയും മൃഗക്ഷേമത്തിനുള്ള ഉയർന്ന നിലവാരവും ഉപയോഗിച്ചാണ് രൂപകല്പന ചെയ്തിട്ടുള്ളത്. ലോകത്തിലെ ഏറ്റവും വലുതും വിസ്തൃതി ഉള്ളതുമായ മൾട്ടി സ്പീഷീസ് അക്വേറിയം ആണ് ഇവിടെയുള്ളത്. 25 ദശലക്ഷത്തിലധികം ലിറ്റർ വെള്ളം ഈ അക്വേറിയത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

അബുദാബിയുടെ പരിസ്ഥിതി സംരക്ഷണ നയങ്ങൾക്കനുസൃതമായാണ് സീ വേൾഡ് നിർമ്മിച്ചിരിക്കുന്നത്.

Read Also: വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയില്‍: മുഹമ്മദ് റിസ്വാന്റെ മൊഴി വിചിത്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button