Latest NewsNewsBusiness

ബഡ്ജറ്റ് റേഞ്ചിൽ കിടിലൻ ഹാൻഡ്സെറ്റ്, വിവോ വൈ76 വിപണിയിൽ

6.8 ഇഞ്ച് ഐപിഎസ് എൽസിഡി ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരവുമായി എത്തിയിരിക്കുകയാണ് വിവോ. കിടിലൻ സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള വിവോ വൈ76 ഹാൻഡ്സെറ്റാണ് വിവോ പുറത്തിറക്കിയിരിക്കുന്നത്. 5ജി സപ്പോർട്ടും ഈ സ്മാർട്ട്ഫോണിൽ ലഭ്യമാണ്. വിവോ വൈ76- ന്റെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

6.8 ഇഞ്ച് ഐപിഎസ് എൽസിഡി ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. മീഡിയടെക് എംടി6833 ഡെമൻസിറ്റി 700 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 50 മെഗാപിക്സൽ, 2 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 44 വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,100 എംഎഎച്ച് ബാറ്ററി ലൈഫ് ലഭ്യമാണ്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന വിവോ വൈ76 സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 17,990 രൂപയാണ്.

Also Read: അമ്മായിയച്ഛനോട് പ്രണയം, ഭര്‍ത്താവിനെ ഉപേക്ഷിച്ച് അമ്മായിയച്ഛനെ വിവാഹം ചെയ്തു, ഇരട്ടക്കുട്ടികള്‍ക്കായി കാത്തിരിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button