Latest NewsNewsTechnology

ഇന്ത്യൻ വിപണിയിൽ ചുവടുകൾ ശക്തമാക്കി ആപ്പിൾ, മൂന്ന് റീട്ടെയിൽ സ്റ്റോറുകൾ ആരംഭിക്കാൻ പദ്ധതി

ഇന്ത്യയിൽ ആപ്പിളിന്റെ ആദ്യ റീട്ടെയിൽ സ്റ്റോർ ഏപ്രിൽ 18-നാണ് ഉദ്ഘാടനം ചെയ്തത്

ഇന്ത്യൻ വിപണിയിൽ ചുവടുകൾ ശക്തമാക്കി ടെക് ആഗോള ഭീമനായ ആപ്പിൾ. ഇന്ത്യയിലെ ശൃംഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി റീട്ടെയിൽ സ്റ്റോറുകൾ ആരംഭിക്കാനാണ് ആപ്പിൾ പദ്ധതിയിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 2027 ഓടെ ഇന്ത്യയിൽ 3 റീട്ടെയിൽ സ്റ്റോറുകളാണ് ആപ്പിൾ ആരംഭിക്കുക. മുംബൈ, ഡൽഹി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പുതിയ സ്റ്റോറുകൾ നിർമ്മിക്കാൻ സാധ്യത. ആപ്പിൾ കമ്പനിയുടെ ചീഫ് കറസ്പോണ്ടന്റായ ബ്ലൂംബെർഗിന്റെ മാർക്ക് ഗുർമാനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

മുംബൈയിലെ ബോറിവാലിയിൽ 2025-ന്റെ അവസാനത്തോടെ പുതിയ ആപ്പിൾ സ്റ്റോർ തുറക്കുമെന്നും സൂചനയുണ്ട്. ഇന്ത്യയിൽ ആപ്പിളിന്റെ ആദ്യ റീട്ടെയിൽ സ്റ്റോർ ഏപ്രിൽ 18-നാണ് ഉദ്ഘാടനം ചെയ്തത്. മുംബൈയിലെ ബികെസിയിലെ ജിയോ വേൾഡ് സെന്ററിലാണ് ആപ്പിൾ സ്റ്റോർ പ്രവർത്തിക്കുന്നത്. അതേസമയം, ചൈന, ജപ്പാൻ, കൊറിയ എന്നിവിടങ്ങൾ ഉൾപ്പെടെ ആഗോള തലത്തിൽ ആകെ 53 റീട്ടെയിൽ സ്റ്റോറുകളാണ് ആപ്പിളിന് ഉള്ളത്. അധികം വൈകാതെ മിയാമി, ലണ്ടൻ, ജർമ്മനി എന്നിവിടങ്ങളിൽ പുതിയ ഔട്ട്‌ലെറ്റുകൾ ഉടൻ ആരംഭിച്ചിരിക്കും.

Also Read: 30 ഗ്രാം ​ഹെ​റോ​യി​നു​മാ​യി അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button