KeralaLatest NewsNews

ജീവനക്കാരന്റെ ശ്രദ്ധ മാറ്റാൻ ആവശ്യപ്പെട്ടത് നിരവധി ഡിസൈനുകൾ, സൂത്രത്തിൽ ഒളിപ്പിച്ചത് ഒന്നരപവൻ; സുബൈദ അറസ്റ്റിലാകുമ്പോൾ

മലപ്പുറം: സ്വർണക്കടയിലെ ജീവനക്കാരന്റെ കണ്ണുവെട്ടിച്ച് മൂന്ന് പവന്റെ സ്വർണം കവർന്ന മധ്യവയസ്‌ക അറസ്റ്റിൽ. മലപ്പുറം ചെമ്മാട് ജ്വല്ലറിയിൽ ആയിരുന്നു സംഭവം. സ്വർണം വാങ്ങാനെന്ന വ്യാജേന എത്തി മോഷണം നടത്തിയ കോഴിക്കോട് കുരുവട്ടൂർ സ്വദേശിനി സുബൈദ ആണ് അറസ്റ്റിലായത്. ജ്വല്ലറി ജീവനക്കാരന്റെ ശ്രദ്ധ മാറിയ സമയത്ത് ഒന്നര പവന്റെ രണ്ട് സ്വർണ മാലകളാണ് സുബൈദ മോഷ്ടിച്ചത്. വ്യാഴാഴ്ച രാവിലെ നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

അതിവിദഗ്ധമായിട്ടായിരുന്നു മോഷണം. യുവതിയുടെ ആവശ്യപ്രകാരം നിരവധി മാലകളുടെ മോഡലുകൾ ജീവനക്കാരൻ എടുത്തുകൊടുത്തു. എന്നാല്‍ യുവതി ഒന്നും വാങ്ങിയില്ല. മാലകൾ എടുക്കാൻ ജീവനക്കാരൻ മാറിയ തക്കത്തിനാണ് യുവതി സ്വർണമാല കൈക്കലാക്കിയത്. തുടർന്ന് കയ്യിൽ കരുതിയ ബാഗിലേക്ക് സ്വർണമാല മാറ്റുകയായിരുന്നു. സ്വർണം വാങ്ങാതെ തന്നെ യുവതി ജ്വല്ലറിയിൽ നിന്നു മടങ്ങി.

യുവതി പോയശേഷം നടത്തിയ പരിശോധനയിലാണ് ഒന്നരപ്പവന്റെ രണ്ടു സ്വർണമാലകൾ കാണാനില്ലെന്നു വ്യക്തമായത്. തുടർന്ന് ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് യുവതിയാണു മാല മോഷ്ടിച്ചതെന്ന് വ്യക്തമായത്. ജ്വല്ലറി ഉടമകൾ പൊലീസിൽ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button