
രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അദാനി ഗ്രൂപ്പ് കോടികളുടെ വായ്പ വീണ്ടും മുൻകൂറായി തിരിച്ചടച്ചു. 21,800 കോടി രൂപയുടെ വായ്പയാണ് ഇത്തവണ തിരിച്ചടച്ചിരിക്കുന്നത്. കമ്പനി പുറത്തുവിട്ട ഏറ്റവും പുതിയ ക്രെഡിറ്റ് റിപ്പോർട്ട് അനുസരിച്ച്, അദാനി ഗ്രൂപ്പിന് കീഴിലുള്ള ലിസ്റ്റഡ് സ്ഥാപനങ്ങളുടെ ഓഹരികൾ പണയം വച്ചെടുത്ത 17,700 കോടി രൂപയുടെ വായ്പയും, അംബുജ സിമന്റ്സിനെ ഏറ്റെടുക്കാനായി സമാഹരിച്ച 5,700 കോടി രൂപയുടെ വായ്പയുമാണ് പൂർണ്ണമായും മുൻകൂറായി തിരിച്ചടച്ചിരിക്കുന്നത്.
ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് മൂല്യമിടിവ് നേരിട്ട അദാനി ഗ്രൂപ്പ് നിക്ഷേപകരുടെ വിശ്വാസ്യത വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണ് വായ്പകൾ മുൻകൂറായി തിരിച്ചടച്ചിരിക്കുന്നത്. കഴിഞ്ഞ ജനുവരിയിലാണ് യുഎസ് ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് അദാനി ഗ്രൂപ്പ് തട്ടിപ്പ് നടത്തുന്നവെന്നും, ഓഹരി വിലയിൽ കൃത്രിമം കാട്ടുന്നുവെന്നും ആരോപണം ഉന്നയിച്ചത്. ഇതിനെ തുടർന്ന് ഓഹരി വിപണികൾ അദാനി ഗ്രൂപ്പിന്റെ മൂല്യം 14,500 കോടി ഡോളറിലധികമാണ് ഇടിഞ്ഞത്. എന്നാൽ, ആരോപണങ്ങളെ പൂർണ്ണമായും അദാനി ഗ്രൂപ്പ് നിഷേധിച്ചിട്ടുണ്ട്. ഇതിനെ തുടർന്നാണ് വായ്പകൾ മുൻകൂറായി തിരിച്ചടക്കാനുള്ള ശ്രമങ്ങൾ അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചത്.
Also Read: നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കഞ്ചാവുമായി അറസ്റ്റിൽ
Post Your Comments