Latest NewsHealth & Fitness

ക്യാൻസറിനെ തടയാൻ ആൽക്കലൈൻ ഡയറ്റ്: അറിയാം ഈ ഭക്ഷണങ്ങൾ

ചില പ്രത്യേക ഭക്ഷണങ്ങള്‍ ഉപയോഗിച്ച് ശരീരത്തെ സന്തുലിതമാക്കുന്നതിലൂടെ ഒരു വ്യക്തിക്ക് നല്ല ആരോഗ്യം നിലനിര്‍ത്താന്‍ കഴിയും. ആസിഡ്-ആല്‍ക്കലൈന്‍ അല്ലെങ്കില്‍ ആല്‍ക്കലൈന്‍ ആഷ് ഡയറ്റ് എന്നിങ്ങനെയുള്ള മറ്റ് പേരുകളിലും ആല്‍ക്കലൈന്‍ ഡയറ്റ് അറിയപ്പെടുന്നു.മനുഷ്യ ശരീരത്തിന്റെ പിഎച്ച് അളവ് സന്തുലിതമാക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യകരമായ ശരീരഭാരം പ്രോത്സാഹിപ്പിക്കുന്നതിനും ക്യാന്‍സറിനെ തടയുന്നതിനും ഈ ഡയറ്റ് സഹായിക്കുമെന്ന് പറയപ്പെടുന്നു.

ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ ശരീരത്തില്‍ കൂടുതല്‍ ആസിഡ് ഉല്‍പ്പാദിപ്പിക്കും എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഡയറ്റ്. ഇത്തരം ആസിഡിനെ ചെറുത്തുനിര്‍ത്താന്‍ ആല്‍ക്കലൈന്‍ ഡയറ്റ് നിങ്ങളെ സഹായിക്കും.ആസിഡ്-ആല്‍ക്കലൈന്‍ ബാലന്‍സ് നമ്മുടെ ശരീരത്തില്‍ അസിഡിറ്റി അല്ലെങ്കില്‍ ക്ഷാരത്തിന്റെ ഒരു പ്രത്യേക തലത്തില്‍ മാത്രം സംഭവിക്കുന്ന നിരവധി പ്രവര്‍ത്തനങ്ങളെ സഹായിക്കും. ഇത് നമ്മുടെ ചര്‍മ്മം, ആമാശയം, മൂത്രസഞ്ചി, യോനി പ്രദേശം എന്നിവയെ സംരക്ഷിക്കും.

മറ്റ് മിക്ക അവയവങ്ങളും കോശങ്ങളും നന്നാക്കാനും ആല്‍ക്കലൈന്‍ ഡയറ്റ് നിങ്ങളെ സഹായിക്കുന്നു. നമ്മുടെ ശരീരത്തിലെ ചില എന്‍സൈമുകളും രാസപ്രവര്‍ത്തനങ്ങളും ഒരു പ്രത്യേക പി.എച്ച് മൂല്യത്തില്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നു. പി.എച്ച് നിലയിലെ മാറ്റം ശരീരത്തിന്റെ സാധാരണ പ്രവര്‍ത്തനത്തില്‍ വലിയ സ്വാധീനം ചെലുത്തും. നിങ്ങളുടെ ശരീരത്തിന്റെ ഉചിതമായ പി.എച്ച് നില ഏകദേശം 7.4 ആണ്. പാശ്ചാത്യ ഭക്ഷണങ്ങള്‍ സാധാരണയായി നമ്മുടെ ശരീരത്തെ ഉയര്‍ന്ന അസിഡിറ്റി ആക്കുന്നു,

കാരണം അവയില്‍ കൊഴുപ്പും വളരെയധികം പ്രോട്ടീനും പഞ്ചസാരയും അടങ്ങിയിട്ടുണ്ട്.  ഇത്തരം ഭക്ഷണങ്ങളില്‍ ആവശ്യത്തിന് ഫൈബറും ഉണ്ടാവില്ല. നമ്മുടെ ശരീരം ഉയര്‍ന്ന തലത്തില്‍ അസിഡിറ്റി ഉത്പാദിപ്പിക്കുമ്പോള്‍, അത് വീക്കം ഉണ്ടാക്കുകയും മറ്റ് രോഗങ്ങള്‍ക്കും വൈകല്യങ്ങള്‍ക്കുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കൂടുതല്‍ ആല്‍ക്കലൈന്‍ ഉണ്ടാകുമ്പോള്‍ ശരീരത്തിന് ഒപ്റ്റിമല്‍ തലത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും.

ഓട്ടിസം ബാധിച്ച കുട്ടികളില്‍ കൂടുതലായി ബാധിക്കുന്ന തലച്ചോറ്, കുടല്‍, ചര്‍മ്മം, പേശികള്‍ എന്നിവയിലെ വീക്കം കുറയ്ക്കാന്‍ ഇത് സഹായിക്കും. ഓട്ടിസം ബാധിച്ച കുട്ടികളില്‍ സാധാരണമായ യീസ്റ്റ്, മോശം ബാക്ടീരിയ എന്നിവയുടെ വളര്‍ച്ചയെ തടയുന്നതിനും ആല്‍ക്കലൈന്‍ ഭക്ഷണക്രമം സഹായിക്കുന്നു. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും ഇത് സഹായകമാണ്.

പച്ച ഇലക്കറികള്‍, പഴങ്ങള്‍, റൂട്ട് പച്ചക്കറികള്‍, ബ്രോക്കോളി, കോളിഫ്‌ളവര്‍, ബ്രസ്സല്‍ നട്‌സ്, വെളുത്തുള്ളി, നാരങ്ങ, കാബേജ്, അവോക്കാഡോ, മുള്ളങ്കി, ഒലിവ് ഓയില്‍, ഗ്രീന്‍ ടീ, വെള്ളരിക്ക എന്നിവയാണ് ആൽക്കലൈൻ അടങ്ങിയ ഭക്ഷണങ്ങൾ. നമ്മുടെ ശരീരത്തിലെ പിഎച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ ആല്‍ക്കലൈന്‍ ഭക്ഷണങ്ങള്‍ അത്യാവശ്യമാണ്. വിദഗ്ധര്‍ പറയുന്നത്, പ്രത്യേക ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ മാത്രം നിങ്ങള്‍ ഒതുങ്ങുന്നതിന് പകരം, എല്ലാ ഭക്ഷണ ഗ്രൂപ്പുകളും മിക്‌സ് ചെയ്ത് കഴിച്ച് മൊത്തത്തിലുള്ള ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക എന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button