Latest NewsNewsIndia

അമര്‍നാഥ് യാത്രയ്ക്കും സുരക്ഷാ സേനയ്ക്കും ഭീകരാക്രമണ ഭീഷണി: സുരക്ഷ ശക്തമാക്കി ഇന്ത്യന്‍ സൈന്യം

ശ്രീനഗര്‍: അമര്‍നാഥ് യാത്രയ്ക്ക് ഭീകരാക്രമണ ഭീഷണി. ഭീകരര്‍ സുരക്ഷാ സേനയെയും അമര്‍നാഥ് യാത്ര വാഹനവ്യൂഹത്തെയും ലക്ഷ്യമിട്ടേക്കുമെന്നാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, അമര്‍നാഥ് യാത്രയെ ലക്ഷ്യമിടുന്നത് പാക് ഭീകരര്‍ ആണെന്നാണ് വിവരം. അമര്‍നാഥ് യാത്രയെ തടസപ്പെടുത്താന്‍ പാക് ഭീകരരായ റഫീഖ് നായിക്കും മുഹമ്മദ് അമിന്‍ ബട്ട് എന്ന അബു ഖുബൈബുമാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം.

Read Also: ഗുസ്തിതാരങ്ങളെ പിന്തുണച്ച് രംഗത്ത് വന്ന കര്‍ഷക സംഘടനകളും സമരത്തില്‍ നിന്ന് പിന്‍വാങ്ങി

റഫീഖ് നായി പൂഞ്ച് ജില്ലയിലെ മെന്ദര്‍ സ്വദേശിയും ഖുബൈബ് ദോഡ ജില്ലക്കാരനുമാണ്. നിലവില്‍ ഇരുവരും പാക് അധീന കശ്മീരില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നത്. പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐ ജമ്മു മേഖലയില്‍ ഭീകരപ്രവര്‍ത്തനം നടത്താന്‍ രണ്ട് ഭീകരരെ ചുമതലപ്പെടുത്തിയതായും രഹസ്യന്വേഷണ വൃത്തങ്ങള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button