കേരളത്തില്‍ പഠിച്ചവര്‍ക്കും റാങ്ക് നേടിയവര്‍ക്കൊന്നും ജോലിയുമില്ല കൂലിയുമില്ല, എന്നാല്‍ എസ്എഫ്‌ഐ,ഡിവൈഎഫ്ഐ, സിപിഎം എന്നീ ലേബലുകള്‍ ഉള്ള, ചെങ്കൊടി പിടിച്ച് മുദ്രാവാക്യം വിളിച്ചവര്‍ക്കും അവരുടെ ജീവിത പങ്കാളികള്‍ക്കും ജീവിതം സേഫ് സോണ്‍. ഇത് കേരളത്തില്‍ മാത്രമേ നടക്കൂ എന്ന് ചൂണ്ടിക്കാട്ടി എഴുത്തുകാരി അഞ്ജു പാര്‍വതി രംഗത്ത്.
ഡിഗ്രിയും ഡോക്ടറേറ്റുമൊക്കെയുള്ളവര്‍ തൊഴിലില്ലാതെ അലയുന്ന ഈ സമത്വസുന്ദര സോഷ്യലിസ്റ്റ് കേരളത്തിലാണ് കത്തി കുത്ത് നടത്തുന്ന ക്രിമിനല്‍സും വ്യാജരേഖ ഹാജരാക്കുന്ന ഉഡായിപ്പിസ്റ്റുകളും ഒക്കെ മുടിഞ്ഞ ശബളത്തില്‍ പിന്‍വാതിലിലൂടെ കയറിപ്പറ്റിയതെന്ന് അവര്‍ തന്റെ ലേഖനത്തില്‍ പറയുന്നു.
ലേഖനത്തിന്റെ പൂര്‍ണ്ണരൂപം..
‘പരസ്പരം മാറി പോകരുത്! പരീക്ഷ എഴുതാതെ പരീക്ഷ പാസായവന്‍ -കുളു കുളു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി! ഗവര്‍ണ്ണര്‍ക്ക് വള്ളീം പുള്ളീം തെറ്റിയ കത്തെഴുതിയ ആള്‍ – കേരള സര്‍വ്വകാലശാലയിലെ വി സി സഖാവ്! ചങ്ങമ്പുഴയുടെ വാഴക്കുല വെട്ടി വൈലോപ്പിള്ളിയുടെ മുറ്റത്ത് വച്ച് ഡാക്കിട്ടറേറ്റ് നേടിയത് – യുവജന കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ സഖാത്തി
റിസര്‍ച്ച് മാര്‍ക്ക് 165 ല്‍ നിന്നും ഒറ്റയടിക്ക് 651 ആക്കി കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പിന്‍വാതില്‍ നിയമനം നേടിയത് – പ്രമുഖ സഖാവിന്റെ സഖാത്തി ഭാര്യ! ഇല്ലാത്ത ആറ്റുകാല്‍ പൊങ്കാലയുടെ പേരില്‍ ഫണ്ട് അടിച്ചു മാറ്റിയത് – തിരോന്തരം മേയര്‍! അക്കാദമിക് വൈകാരിക പരിസരങ്ങളില്‍ വച്ച് കാലിടറി കവിത അടിച്ചു മാറ്റിയ ആള്‍ -കേരളവര്‍മ്മയിലെ ഇടത് അദ്ധ്യാപിക!
മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ പ്രവൃത്തിപരിചയം സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ വ്യക്തി – ‘വിദ്യാ’ധനം വ്യാജധനം എന്ന് കരുതിയ സഖാത്തി!’
‘ലിസ്റ്റ് എഴുതിയാല്‍ തീരില്ല.. ഡിഗ്രിയും ഡോക്ടറേറ്റുമൊക്കെയുള്ളവര്‍ തൊഴിലില്ലാതെ അലയുന്ന ഈ സമത്വസുന്ദരസോഷ്യലിസ്റ്റ് കേരളത്തിലാണ് കത്തി കുത്ത് നടത്തുന്ന ക്രിമിനല്‍സും വ്യാജരേഖ ഹാജരാക്കുന്ന ഉഡായിപ്പിസ്റ്റുകളും ഒക്കെ മുടിഞ്ഞ ശബളത്തില്‍ പിന്‍വാതിലിലൂടെ കയറിപ്പറ്റിയത്. അര്‍ഹതപ്പെട്ടവനെ മറികടന്നു പ്രസ്ഥാനത്തിലെ ഫസ്റ്റ് ലേഡിമാര്‍ ഒന്നാം റാങ്കുകളില്‍ സര്‍വ്വകലാശാലകളില്‍ കടന്നുകൂടിയത് ഇതേ പിന്‍വാതിലുകള്‍ വഴിയാണ്. ‘പിന്‍ ‘വാതിലിനെ ഇത്രമേല്‍ സ്‌നേഹിക്കുന്ന ഞങ്ങള്‍ ഇന്നേ വരെ തോറ്റിട്ടില്ല, തോറ്റ ചരിത്രം കേട്ടിട്ടില്ല!’
Post Your Comments