Article

ട്രെയിന്‍ കത്തിക്കാന്‍ ശ്രമിച്ച് പിടിയിലായവരെല്ലാം അന്യസംസ്ഥാനക്കാര്‍!വരാന്‍ പോകുന്ന ഏതോ വലിയ ദുരന്തത്തിന്റെ സൂചനകള്‍

ഇവര്‍ക്കൊക്കെ എന്താണ് കേരളത്തിലെത്തുമ്പോള്‍ മാത്രം ട്രെയിനുകള്‍ കത്തിക്കാന്‍ തോന്നുന്നത്.? ട്രെയിന്‍ കത്തിക്കാന്‍ ശ്രമിച്ച് പിടിയിലായവരെല്ലാം അന്യസംസ്ഥാനക്കാര്‍!, വരാന്‍ പോകുന്ന ഏതോ വലിയ ദുരന്തത്തിന്റെ സൂചനകള്‍ അഞ്ജു പാര്‍വതി എഴുതുന്നു

തിരുവനന്തപുരം: കേരളത്തില്‍ ഈയടുത്തിടെയായി ട്രെയിന്‍ കത്തിക്കല്‍ സ്ഥിരം കലാപരിപാടിയായി മാറിയിട്ടുണ്ടെന്ന് എഴുത്തുകാരി അഞ്ജു പാര്‍വതി. ഇവര്‍ക്കൊക്കെ എന്താണ് കേരളത്തിലെത്തുമ്പോള്‍ മാത്രം ട്രെയിനുകള്‍ കത്തിക്കാന്‍ തോന്നുന്നത് എന്നാണ് അഞ്ജു തന്റെ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. കത്തിക്കാന്‍ ശ്രമിച്ച് പിടിയില്‍ ആകുന്നവരെല്ലാം അന്യസംസ്ഥാനക്കാരും. പിടിയിലാകുമ്പോള്‍ പറയുന്നതാകട്ടെ ഒരു ലോജിക്കും ഇല്ലാത്ത കാര്യങ്ങളും! ഷാരൂഖ് സെയ്ഫി എന്ന ഒരു പേരില്‍ മാത്രം പിടിച്ചു തൂങ്ങി നില്‍ക്കേണ്ട കാര്യം അല്ലിത്. സംഗതി അതീവ ഗൗരവതരമാണെന്നാണ് അഞ്ജു തന്റെ ലേഖനത്തില്‍ പറയുന്നത്.

Read Also: വിദ്യാര്‍ത്ഥിനിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ച കേസില്‍ പിടിയിലായത് കൊലക്കേസ് പ്രതി

ലേഖനത്തിന്റെ പൂര്‍ണ്ണരൂപം..

‘ഇതിപ്പോള്‍ സ്ഥിരം കലാപരിപാടി ആയി മാറിയിട്ടുണ്ടല്ലോ. ഏലത്തൂര്‍,കണ്ണൂര്‍, ഇപ്പോള്‍ കോഴിക്കോട്! ഇവര്‍ക്കൊക്കെ എന്താണ് കേരളത്തിലെത്തുമ്പോള്‍ മാത്രം ട്രെയിനുകള്‍ കത്തിക്കാന്‍ തോന്നുന്നത്.? കത്തിക്കാന്‍ ശ്രമിച്ച്  പിടിയിലായവരെല്ലാം അന്യസംസ്ഥാനക്കാര്‍! പിടിയിലാകുമ്പോള്‍ പറയുന്നതാകട്ടെ ഒരു ലോജിക്കും ഇല്ലാത്ത കാര്യങ്ങളും! ഷാരൂഖ് സെയ്ഫി എന്ന ഒരു പേരില്‍ മാത്രം പിടിച്ചു തൂങ്ങി നില്‍ക്കേണ്ട കാര്യം അല്ലിത്. സംഗതി അതീവ ഗൗരവതരമാണ്. തല്‍ക്കാലം എല്ലാവരും അവനവനിസവും രാഷ്ട്രീയ വൈരുധ്യങ്ങളും മാറ്റി വച്ച് ഇതിന് പിന്നിലുള്ള നിജസ്ഥിതി കണ്ടു പിടിക്കാന്‍ ശ്രമിക്കുക. കാരണം എന്തോ ഒരു വലിയ വിപത്ത് ഇവിടെ സംഭവിക്കുവാന്‍ പോകുന്നു. ട്രെയിന്‍ പോലൊരു പൊതുഗതാഗതസംവിധാനത്തെ ലക്ഷ്യം വയ്ക്കുന്നവര്‍, അവര്‍ ആരായാലും ഇവിടെ വിതയ്ക്കാന്‍ ശ്രമിക്കുന്നത് ആയിരങ്ങളുടെ ജീവന്‍ എടുക്കുന്ന മനുഷ്യനിര്‍മ്മിത ദുരന്തത്തിനാണ്. അതില്‍ നഷ്ടപ്പെടുക എന്റെയും നിന്റെയും ഏവരുടെയും ഉറ്റവര്‍ ആയിരിക്കും’.

‘ശരിക്കും നിലവില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് യാത്രക്കാരന്റെ ജീവന് എന്ത് സുരക്ഷ ആണ് കേരളത്തില്‍ തരുവാന്‍ ഉള്ളത്? ഏലത്തൂരില്‍ ഓടുന്ന ട്രെയിനില്‍ തീ വയ്ച്ച് മൂന്ന് നിരപരാധികളുടെ ജീവന്‍ നഷ്ടമായി രണ്ട് മാസത്തിനുള്ളില്‍ വീണ്ടും രണ്ട് കത്തിക്കല്‍ ശ്രമങ്ങള്‍! റെയില്‍വേ പോലീസ് ഒക്കെ ഉറക്കത്തില്‍ ആണോ? രാഷ്ട്രീയം വച്ച് വേണമെങ്കില്‍ കേരള സര്‍ക്കാരിനെയും സംസ്ഥാന ഇന്റലിജന്‍സിനെയും നമുക്ക് പഴിക്കാം. പക്ഷേ അപ്പോഴും സ്വന്തം മനസാക്ഷിയില്‍ ഉയര്‍ന്നു വരുന്ന ഒരു ചോദ്യമുണ്ട്. അപ്പോള്‍ ഏലത്തൂര്‍ കേസ് കൈകാര്യം ചെയ്യുന്ന NIA എന്താ മാങ്ങ പറിക്കുകയാണോ?NIA എന്ന് പറയുന്ന ഏജന്‍സി ശരിക്കും പൗരന്മാരുടെ ജീവന് ഒരു വിലയും കല്‍പ്പിക്കുന്നില്ലേ?’

‘കോഴിക്കോട് ട്രെയിന്‍ കത്തിക്കാന്‍ ശ്രമിച്ചവന്‍ യാചകന്‍! ബംഗാള്‍ സ്വദേശി പ്രസൂണ്‍ ജിത്ത് സിഗ്ദര്‍. മലയാളികളുടെ അവഗണയില്‍ മനം നൊന്തപ്പോള്‍ ട്രെയിന്‍ കത്തിക്കാന്‍ തോന്നി. വിശന്നു വലഞ്ഞവന് പക്ഷേ ട്രെയിന്‍ കത്തിക്കാന്‍ ഇന്ധനം വാങ്ങാന്‍ കാശുണ്ട്. നിലവില്‍ പോലീസ് പറയുന്നത് അവന്‍ മാനസിക രോഗി എന്നും. ഇപ്പോള്‍ പിടിയിലായവന്‍ മഹാരാഷ്ട്രക്കാരന്‍.പേര് വെളിയില്‍ വന്നിട്ടില്ല. ഷാരൂഖ് സെയ്ഫി രക്ഷപ്പെട്ടിട്ട് പിന്നീട് പിടിയില്‍ ആയതും മഹാരാഷ്ട്രയില്‍ വച്ച്. പാളങ്ങള്‍ പോലെ സമാന്തരമായി നീളുകയാണ് ദുരൂഹതകള്‍ . ഒരിക്കലും ചുരുള്‍ അഴിയാത്ത ദുരൂഹതകള്‍!’

shortlink

Related Articles

Post Your Comments

Related Articles


Back to top button