KeralaLatest NewsNews

ഇതാണ് ‘കെ പാസ്സ്’ എന്ന പുതിയ സ്‌കീം.. പരീക്ഷ എഴുതണ്ട പക്ഷേ പാസാകും: അഞ്ജു പാര്‍വതിയുടെ കുറിപ്പ്

ഇതാണ് 'കെ പാസ്സ്' എന്ന പുതിയ സ്‌കീം.. പരീക്ഷ എഴുതണ്ട പക്ഷേ പാസാകും, ഗുല്‍മോഹര്‍ ചോട്ടില്‍ ചെന്നിരുന്നു ചേച്ചി പെണ്ണുങ്ങള്‍ പൂത്തോ വിടര്‍ന്നോ എന്നൊക്കെ നോക്കി നാല് വരി കവിത ചൊല്ലാനും അറിയണം കേട്ടോ: വൈറലായി അഞ്ജു പാര്‍വതിയുടെ കുറിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എഫ്ഐയുടെ നേതാക്കള്‍ വിവാദങ്ങളില്‍ പെടുന്നത് സ്ഥിരം സംഭവമാകുന്നു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയാണ് ഇത്തവണ വിവാദത്തില്‍ ഇടംപിടിച്ചിരിക്കുന്നത്. എംഎ ആര്‍ക്കിയോളജി മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതാത്ത ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റിലാണ് വിഷയങ്ങളും മാര്‍ക്കും ഇല്ലെങ്കിലും പി എം ആര്‍ഷോ പാസായതായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ ഇതിനെതിരെ പരിഹാസവുമായി എഴുത്തുകാരി അഞ്ജു പാര്‍വതിയും രംഗത്ത് എത്തി.

ഇതാണ് ‘കെ ‘പാസ്സ് ( K Pass ) എന്ന പുതിയ സ്‌കീം.. ഈ സ്‌കീം അനുസരിച്ച് നിങ്ങള്‍ പുസ്തകം കൈ കൊണ്ട് തൊടുകേ വേണ്ട പകരം ചെമല കൊടി പിടിച്ചാല്‍ മതി! പരൂഷ ഒന്നും എഴുതേ വേണ്ട പോസ്റ്റര്‍ എഴുതിയാല്‍ മതി എന്നാണ് അഞ്ജു തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

Read Also: വിദ്യാർത്ഥിനിയുടെ ആത്മഹത്യ: പ്രതിഷേധം ശക്തം, ചർച്ചയ്ക്കെത്തിയ വിദ്യാർത്ഥികളെ ഇറക്കിവിട്ടു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘ഇതാണ് ‘കെ ‘പാസ്സ് ( K Pass ) എന്ന പുതിയ സ്‌കീം.. ഈ സ്‌കീം അനുസരിച്ച് നിങ്ങള്‍ പുസ്തകം കൈ കൊണ്ട് തൊടുകേ വേണ്ട പകരം ചെമല കൊടി പിടിച്ചാല്‍ മതി! പരൂഷ ഒന്നും എഴുതേ വേണ്ട പോസ്റ്റര്‍ എഴുതിയാല്‍ മതി! പിന്നെ ആകെ വേണ്ടത് പ്രവൃത്തി പരിചയമാണ്. ഗുല്‍മോഹര്‍ ചോട്ടില്‍ ചെന്നിരുന്നു ചേച്ചി പെണ്ണുങ്ങള്‍ പൂത്തോ വിടര്‍ന്നോ എന്നൊക്കെ നോക്കി നാല് വരി കവിത ചൊല്ലാന്‍ അറിയണം. വെറുതെ ബോറടിക്കുമ്പോള്‍ വഴിയേ പോണ ബസിന്നിട്ട് നാല് കല്ലേറ് നടത്തണം. ബുള് ബുള് ബുള് എത്തെയ്‌പ്പേയ് എന്ന് ഉറക്കെ വിളിക്കാന്‍ അറിയണം. ഇള്ളോളം ബോംബ് കേസ്, ഇത്തിരിപ്പോലം ലഹരി കേസ് പിന്നെ അല്ലറ ചില്ലറ കത്തി കുത്ത് പെണ്ണ് കേസ് ഇത്യാദി വിഷയങ്ങളില്‍ A ഗ്രേഡ് വേണം! കോളേജ് ബഞ്ചില്‍ ചവിട്ടി കളിക്കാനും ചാടി മാറിയാനും കൂടി വൈഭവം ഉണ്ടെങ്കില്‍ പിന്നെ നേരെ അടുത്ത ക്ളാസിലോട്ട് ഡയറക്റ്റ് പ്രൊമോഷനാണ് -വിദ്യാഭ്യാസ മന്ത്രിക്കസേര’.

shortlink

Related Articles

Post Your Comments

Related Articles


Back to top button