KeralaLatest NewsIndia

അരിക്കൊമ്പന്റെ ആരോഗ്യനില മോശം, കേരളത്തിന് വിട്ടു നൽകാൻ ഹർജി: പ്രതിഷേധവുമായി എസ്ഡിപിഐ

തിരുനെല്‍വേലിയിലെ കടുവാ സങ്കേതത്തില്‍ എത്തിച്ച അരിക്കൊമ്പനെ ഉള്‍വനത്തിലേക്ക് വിടുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. ആനയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനുശേഷം കാട് കയറ്റിയാല്‍ മതിയെന്നാണ് വനപാലകരുടെ തീരുമാനം. ഒരു ദിവസത്തിലേറെയായി എലഫന്റ് ആംബുലന്‍സില്‍ നില്‍ക്കുകയാണ് അരിക്കൊമ്പന്‍. കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലെ കോതയാര്‍ ഭാഗത്താണ് ദൗത്യസംഘം അരിക്കൊമ്പനെ ഇന്നലെ രാത്രിയോടെ എത്തിച്ചത്.

ഇന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ ഉള്‍പ്പെടെ വിശദമായ പരിശോധനയ്ക്ക് ശേഷം തീരുമാനമുണ്ടാകും. അതേസമയം അരിക്കൊമ്പനെ കേരളത്തിലേക്ക് വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സ്വദേശി റബേക്ക ജോസഫ് നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും.

അതേസമയം, അരിക്കൊമ്പനെ വീണ്ടും മയക്കുവെടി വച്ച് പിടിച്ചത് വേദനാജനകമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇന്നലെ പറഞ്ഞിരുന്നു. അവനിഷ്ടമുള്ളിടത്ത് തങ്ങുന്നതിന് പകരം നമുക്ക് ഇഷ്ടമുള്ളിടത്ത് കൊണ്ടാക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. നിയമങ്ങള്‍ മനുഷ്യന് വേണ്ടി മാത്രമുള്ളതാണെന്നും മറ്റ് സഹജീവികളെ പരിഗണിക്കുന്നതല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഇതിനിടെ, തിരുനെല്‍വേലി കളക്കാട് കടുവാ സങ്കേതത്തിലേക്ക് അരിക്കൊമ്പനെ എത്തിക്കുന്നതില്‍ ഇന്നലെ പ്രതിഷേധം ഉണ്ടായിരുന്നു. എസ് ഡി പി ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തിയത്. അരിക്കൊമ്പനെ കളക്കാട് പ്രവേശിപ്പിക്കില്ലെന്ന നിലപാടാണ് പ്രതിഷേധക്കാര്‍ മുന്നോട്ടുവച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button