
കടത്തുരുത്തി: യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാൾ അറസ്റ്റിൽ. കല്ലറ അകത്താന്തറ ഭാഗത്ത് പൂത്തൂക്കരി ശ്രീക്കുട്ടന് ഗോപി(29)യെയാണ് അറസ്റ്റ് ചെയ്തത്. കടുത്തുരുത്തി പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
Read Also : ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് ഇൻഡിഗോ: 500 വിമാനങ്ങൾ ഉടൻ വാങ്ങിയേക്കും
കഴിഞ്ഞ ദിവസം രാത്രി ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് അകത്താന്തറ ഭാഗത്തുള്ള വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടിലുണ്ടായിരുന്ന യുവാക്കളെ ആക്രമിക്കുകയായിരുന്നു. ശ്രീക്കുട്ടന് ഗോപിയുടെ വീട്ടില്‍ നടന്ന ബര്‍ത്ത് ഡേ ആഘോഷവുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇയാള്‍ സുഹൃത്തുക്കളുമായി വീട്ടില്‍ അതിക്രമിച്ചു കയറി വാക്കത്തി കൊണ്ട് ഇവരെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
പരാതിയുടെ അടിസ്ഥാനത്തിൽ കടുത്തുരുത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ശ്രീക്കുട്ടന് ഗോപിയെ പിടികൂടുകയുമായിരുന്നു. മറ്റു പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ശക്തമാക്കിയതായും പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments