
കൊച്ചി: മദ്യലഹരിയില്‍ ബൈക്ക് ഇടിച്ചുവീഴ്ത്തി കാര്‍ യാത്രികനായ യുവാവിന്റെ പരാക്രമം. കാർ കാറില്‍ നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞ ബിയര്‍ കുപ്പിയില്‍ നിന്ന് കഷ്ടിച്ചാണ് ബൈക്ക് യാത്രക്കാരന്‍ രക്ഷപ്പെട്ടത്. ഇത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു ആക്രമണം. ഞായറാഴ്ച രാത്രി 12 മണിയോടെ പാലാരിവട്ടം പാലത്തിന് സമീപത്താണ് സംഭവം നടന്നത്.
മദ്യലഹരിയിലായിരുന്ന കാക്കനാട് സ്വദേശി ആഷിക് തോമസാണ് പരാക്രമം കാണിച്ചത്. കാറില്‍ നിന്ന് റോഡിലേക്ക് വലിച്ചെറിഞ്ഞ ബിയര്‍ കുപ്പിയില്‍ നിന്ന് തലനാരിഴയ്ക്കാണ് ബൈക്ക് യാത്രക്കാരന്‍ രക്ഷപ്പെട്ടത്. ഇത് ബൈക്ക് യാത്രക്കാരന്‍ ചോദ്യം ചെയ്തപ്പോള്‍, ആഷിക് തോമസ് വളര്‍ത്തുനായയുമായി കാറില്‍ നിന്ന് ഇറങ്ങി.
വിദ്യാർത്ഥിനിയുടെ ആത്മഹത്യ: പ്രതിഷേധം ശക്തം, ചർച്ചയ്ക്കെത്തിയ വിദ്യാർത്ഥികളെ ഇറക്കിവിട്ടു
ഇതോടെ പിന്‍വാങ്ങിയ ബൈക്ക് യാത്രക്കാരന്‍ കുറച്ചു മുന്നിലേക്ക് മാറ്റി ബൈക്ക് നിര്‍ത്തിയപ്പോള്‍ ആഷിക് തോമസ് പിന്നാലെ കാറിലെത്തി ഇടിച്ചുവീഴ്ത്തുകയായിരുന്നു. തുടർന്ന്, നാട്ടുകാര്‍ ഇയാളെ തടഞ്ഞുവെച്ചു. പൊലീസ് സ്ഥലത്തെത്തിയപ്പോഴും ആഷിക് പ്രകടനം തുടര്‍ന്നു. വൈദ്യപരിശോധനയില്‍ ഇയാള്‍ മദ്യപിച്ചതായി തെളിഞ്ഞു. ചെറിയ അളവില്‍ കഞ്ചാവും പിടിച്ചെടുത്തു. തുടർന്ന്, ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Post Your Comments