Latest NewsNewsLife StyleHealth & Fitness

സ്ത്രീകളിലെ മൈഗ്രെയ്ന് പിന്നിൽ

തലവേദന കൊണ്ട് ഒരിക്കലെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടാത്തവരായി ആരുമുണ്ടാവില്ല. ശരീരത്തിന്റെ ഏത് ഭാഗത്ത് ഉണ്ടാകുന്ന അസ്വസ്ഥതകള്‍ക്കും രോഗങ്ങള്‍ക്കും ലക്ഷണമായി തലവേദന കാണാറുണ്ട്. അതുകൊണ്ടു തന്നെ, തലവേദനയെ അത്ര നിസാരമാക്കി അവഗണിക്കരുത് എന്നാണ് വിദഗ്ധര്‍ നല്‍കുന്ന നിര്‍ദ്ദേശം. വേദനയുടെ കാരണം അറിഞ്ഞ് വേണം തലവേദനയ്ക്ക് ചികിത്സ നല്‍കാന്‍. വേദനയുടെ സ്വഭാവം നിരീക്ഷിച്ചു കൊണ്ട് കാരണം സ്വയം കണ്ടെത്താന്‍ കഴിയും.

മൈഗ്രെയ്ന്‍ കാരണം ബുദ്ധിമുട്ടുന്ന നിരവധി സ്ത്രീകള്‍ നമുക്ക് ചുറ്റുമുണ്ട്. എന്തുകൊണ്ടാണ് സ്ത്രീകളില്‍ മാത്രം മൈഗ്രെയ്ന്‍ വര്‍ദ്ധിക്കുന്നതിന് കാരണം എന്ത് ചിന്തിച്ചിട്ടുണ്ടോ. കാരണം മറ്റൊന്നുമല്ല, സ്ത്രീകളുടെ ജനിതകപരമായ വ്യത്യാസവും രോഗപ്രതിരോധശേഷിയും തന്നെയാണ് ഇതിന് പിന്നില്‍. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ അലര്‍ജി സംബന്ധമായ അസുഖങ്ങളും മാനസിക സംഘര്‍ഷങ്ങളും കൂടുതലാണ്. വെളുത്ത രക്താണുക്കളില്‍ വരുന്ന ചില വ്യത്യാസങ്ങളാണ് ഇത്തരം രോഗങ്ങള്‍ക്ക് കാരണമാകുന്നത്. മാസ്റ്റ് സെല്ലുകള്‍ എന്നാണ് ഇത്തരം വെളുത്ത രക്താണുക്കളെ പറയുന്നത്.

Read Also : നിക്ഷേപ വിശ്വാസം വീണ്ടെടുക്കാൻ അദാനി ഗ്രൂപ്പ്, കോടികളുടെ വായ്പ മുൻകൂറായി തിരിച്ചടച്ചു

തലവേദനകളില്‍ ഏറ്റവും ശല്യക്കാരന്‍ മൈഗ്രെയ്നാണ്. മൈഗ്രെയ്ന്‍ കൂടുതലും സ്ത്രീകളിലാണ് കാണുന്നത്. തലയിലും നെറ്റിയിലും വിങ്ങലും വേദനയും, കാഴ്ച മങ്ങുക, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയൊക്കെ മൈഗ്രെയ്ന്‍ ലക്ഷണങ്ങളാണ്. നെറ്റിയിലും കണ്ണിനു ചുറ്റുമുള്ള ഭാഗങ്ങളിലും വേദന അനുഭവപ്പെടുന്നത്, ദഹനപ്രശ്നം, വൃക്ക, കുടല്‍, പിത്താശയം എന്നിവ സംബന്ധിച്ചുള്ള ആരോഗ്യപ്രശ്നങ്ങള്‍ കൊണ്ടാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചില സമയങ്ങളില്‍ മദ്യപാനത്തോടുള്ള അമിതാസക്തി, ഭക്ഷണത്തില്‍ നിന്നുള്ള അലര്‍ജി, ഭക്ഷണത്തോടുള്ള ആസക്തി എന്നിവ കൊണ്ടും ഇത്തരം തലവേദന ഉണ്ടാവാം.

രോഗപ്രതിരോധശേഷിയില്‍ പ്രധാനസ്ഥാനമുള്ള ഇത്തരം മാസ്റ്റ് കോശങ്ങളില്‍ വരുന്ന തകരാറുകള്‍ സ്ത്രീകളില്‍ പല രോഗങ്ങള്‍ക്കും കാരണമാകുന്നു. സ്ത്രീകളിലും പുരുഷന്മാരിലും മാസ്റ്റ് സെല്ലുകള്‍ ഒരേ അളവിലാണ് ക്രോമസോമുകളില്‍ ഉണ്ടാവുക. എന്നാല്‍, എക്സ് വൈ സെക്സ് ക്രോമസോമുകളില്‍ ജീനുകള്‍ വ്യത്യസ്ത രീതിയില്‍ പെരുമാറിയേക്കാം. ഇതാണ് സ്ത്രീകളില്‍ ഇത്തരം രോഗാവസ്ഥകള്‍ക്ക് കാരണം. ഇത്തരം കണ്ടുപിടുത്തങ്ങള്‍ സ്ത്രീയുടെയും പുരുഷന്റെയും വ്യത്യസ്തമായ ആരോഗ്യഘടനയ്ക്ക് സഹായകമാകുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button