KeralaLatest NewsNews

ബിനു അടിമാലി ഐ.സി.യുവിൽ; നിരീക്ഷണത്തിൽ തുടരുന്നു, കണ്ണീരോടെ ധന്യ

കൊച്ചി: വാഹനാപകടത്തിൽ മരണപ്പെട്ട നടൻ കൊല്ലം സുധിയുടെ മൃതദേഹം കോട്ടയം പള്ളിയിൽ വെച്ച് സംസ്കരിക്കാനൊരുങ്ങുകയാണ്. സുഹൃത്തിന്റെ മരണവിവരം സഹപ്രവർത്തകനായ ബിനു അടിമാലിയെ ഇതുവരെ അറിയിച്ചിട്ടില്ല. കൊല്ലം സുധി മരിക്കാനിടയായ വാഹനാപകടത്തിൽ ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ഒരാളാണ് ബിനു അടിമാലി. ബിനു അടിമാലിക്കും പരിക്കേറ്റിരുന്നു. പരിക്കേറ്റ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടത്തിൽ പരിക്കേറ്റ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ് താരം. ബിനുവിന്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നാണ് റിപ്പോർട്ട്. ബിനു അടിമാലിയുടെയും ഡ്രൈവർ ഉല്ലാസിന്‍റെയും ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്ന് ഏഷ്യാനെറ്റ് ചാനൽ പുറത്തുവിട്ട റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ബിനുവിന് മുഖത്തുപരിക്കുണ്ട്, തലയിൽ ചതവുണ്ട്, നട്ടെല്ലിന്റെ ഭാഗത്തു ചില പരിക്കുകൾ ഉണ്ടായെന്നും റിപ്പോർട്ടുണ്ട്.

മുൻസീറ്റിൽ ആയിരുന്നു സുധിയുടെ യാത്ര. അപകടം സംഭവിച്ചപ്പോൾ എയര്‍ ബാഗുകൾ പുറത്തുവന്നെങ്കിലും നെഞ്ചിന്റെ ഭാഗം ഡാഷ് ബോര്‍ഡിലിടിച്ചത് പരിക്കിന്റെ തീവ്രത കൂട്ടി. സുധിയുടെ രണ്ട് വാരിയെല്ല് ഒഴികെ എല്ലാം തകര്‍ന്നതായിട്ടാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button