
പട്ടാമ്പി: പെരുമുടിയൂർ പള്ളിപ്പുറം റോഡിൽ വീട് കുത്തിത്തുറന്ന് മോഷണം. ഒലിയിൽ രവീന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്.
ഞായറാഴ്ച വൈകീട്ട് കുടുംബം ഒരു വിവാഹ വീട്ടിൽ പോയപ്പോഴാണ് സംഭവം. പുറകിലെ ഗ്രില്ലും വാതിലുകളും തകർത്താണ് പ്രതി അകത്ത് കടന്നത്. പിക്കാസ് ഉപയോഗിച്ച് കിടപ്പുമുറികളിലെ അലമാരകൾ കുത്തിത്തുറന്ന നിലയിലായിരുന്നു. രാത്രി ഒമ്പതരയോടെ തിരിച്ചെത്തിയപ്പോൾ മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നു. മൂന്നു വാച്ചുകളും ഒരു എമർജൻസി ലൈറ്റും മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂ.
പട്ടാമ്പി പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments