KeralaLatest NewsNews

ആർക്കിയോളജി അത്ര ആനക്കാര്യമൊന്നുമല്ല, പരീക്ഷ എഴുതാത്ത സഖാവിന് ഫസ്റ്റ് റാങ്ക് വരെ ലഭിക്കും: ട്രോളി അഡ്വ. എ ജയശങ്കർ

സംസ്ഥാനത്ത് ഇപ്പോൾ ജൈവ ബുദ്ധിജീവികളുടെ ഭരണമാണ്.

കൊച്ചി: എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പരീക്ഷയെഴുതാതെ ജയിച്ചു എന്ന വാർത്ത വന്നതിനു പിന്നാലെ വിമർശനം ശക്തമാകുകയാണ്. എംഎ ആര്‍ക്കിയോളജി മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിലാണ് വിഷയങ്ങളും മാര്‍ക്കും ഇല്ലെങ്കിലും പി എം ആര്‍ഷോ പാസായതായി രേഖപ്പെടുത്തിയത്.

എന്നാൽ, പരീക്ഷ എഴുതിയവർ മാത്രമേ ജയിക്കാവൂ എന്ന് ശഠിക്കാനാവില്ലെന്നു അഡ്വ. എ ജയശങ്കറിന്റെ പരിഹാസം. എറണാകുളം മഹാരാജാസ് കോളേജ് സർക്കാർ മേഖലയിലെ സ്വയംഭരണ സ്ഥാപനമാണ്. അധ്യാപകർ എല്ലാവരും തന്നെ സിപിഎം അനുകൂല എകെജിസിടി എന്ന ഭീകര സംഘടനയിലെ അംഗങ്ങളുമാണ്. അപ്പോൾ ജയിക്കേണ്ടവർ തോല്ക്കും, തോൽക്കേണ്ടവർ ജയിക്കും, പരീക്ഷ എഴുതാത്ത സഖാവിന് ഫസ്റ്റ് റാങ്ക് വരെ ലഭിക്കുംമെന്നു അഡ്വ. എ ജയശങ്കർ വിമർശിച്ചു.

read also:   ജയിലിൽ പഴംപൊരി പൊതിഞ്ഞു വന്ന പത്രം തിന്നതേയുള്ളു… ജയിച്ചു: പരിഹാസം

കുറിപ്പ് പൂർണ്ണ രൂപം

ആർക്കിയോളജി അത്ര ആനക്കാര്യമൊന്നുമല്ല. പരീക്ഷ എഴുതിയവർ മാത്രമേ ജയിക്കാവൂ എന്ന് ശഠിക്കാനുമാവില്ല.
എറണാകുളം മഹാരാജാസ് കോളേജ് സർക്കാർ മേഖലയിലെ സ്വയംഭരണ സ്ഥാപനമാണ്. അധ്യാപകർ എല്ലാവരും തന്നെ സിപിഎം അനുകൂല എകെജിസിടി എന്ന ഭീകര സംഘടനയിലെ അംഗങ്ങളുമാണ്. അപ്പോൾ ജയിക്കേണ്ടവർ തോല്ക്കും, തോൽക്കേണ്ടവർ ജയിക്കും, പരീക്ഷ എഴുതാത്ത സഖാവിന് ഫസ്റ്റ് റാങ്ക് വരെ ലഭിക്കും.
കാരണം, സംസ്ഥാനത്ത് ഇപ്പോൾ ജൈവ ബുദ്ധിജീവികളുടെ ഭരണമാണ്.
കുറ്റപ്പെടുത്താനാണ് നീക്കമെങ്കിൽ, ചേർത്തു പിടിക്കാനാണ് തീരുമാനം.

സംഭവം വിവാദമായതോടെ മഹാരാജാസ് കോളജിന്റെ തിരുത്തല്‍ നടപടിയിൽ മൂന്നാം സമസ്റ്റര്‍ ആര്‍ക്കിയോളജി ഫലം വെബ്‌സൈറ്റില്‍ നിന്നും പിന്‍വലിച്ചു. 2021 ലാണ് ആര്‍ഷോ അഡ്മിഷന്‍ നേടിയത്. 2022 ഡിസംബറില്‍ നടന്ന പരീക്ഷയില്‍ ക്രിമിനല്‍ കേസില്‍ ജയിലിലായിരുന്ന ആര്‍ഷോയ്ക്ക് ആവശ്യത്തിന് ഹാജരില്ലാത്തതിനാല്‍ പരീക്ഷ എഴുതാന്‍ അനുമതി ഉണ്ടായിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button