
നെയ്യാറ്റിൻകര: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവ് കഞ്ചാവുമായി അറസ്റ്റിൽ. കാട്ടാക്കട തൂങ്ങാംപാറ സ്വദേശി ജോയ് റോസ് എന്ന് വിളിക്കുന്ന അജിത്ത് ലാലിനെയാണ് അറസ്റ്റ് ചെയ്തത്.
റെയിൽവേ സ്റ്റേഷൻ പരിധിയിൽ രാത്രി നടത്തിയ പരിശോധനയിൽ ആണ് കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്തത്. 1.2 കിലോഗ്രാം കഞ്ചാവ് ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കാട്ടാക്കട, തൂങ്ങാൻപാറ, മാറനല്ലൂർ പ്രദേശത്ത് സ്കൂൾ-കോളജ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന പ്രധാനികളിലൊരാളാണ് പിടിയിലായ ജോയ് റോസ്.
ഐ.ബി പ്രിവന്റീവ് ഓഫീസർ ഷാജു നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.പി. ഷാജഹാനും സംഘവും ചേർന്നാണ് പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments