ThiruvananthapuramKeralaNattuvarthaLatest NewsNews

സാമ്പത്തിക പ്രതിസന്ധി രൂക്ഷം: പണം ചെലവാക്കുന്നതിൽ സർക്കാർ വകുപ്പുകൾ മുൻഗണനാക്രമം നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ വകുപ്പുകൾ പണം ചെലവഴിക്കുന്നതിന് മുൻഗണനാക്രമം നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം കടമെടുപ്പു പരിധി വെട്ടിക്കുറച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ചെലവഴിക്കുന്നതിന് മുൻഗണനാക്രമം നിശ്ചയിക്കണമെന്ന് നിർദ്ദേശം നൽകിയത്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിലും ക്ഷേമപെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ മുടങ്ങരുതെന്നും മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ കടമെടുപ്പു തുക കുറച്ചതിന്റെ കാരണം ആരാഞ്ഞു കേന്ദ്രത്തിനു കത്തയച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന്, യോഗത്തിൽ സംസ്ഥാനത്തിന്റെ ധനസ്ഥിതി വിശദീകരിച്ച ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button