
പാമ്പാടി: പാമ്പാടിയിൽ ഓടിക്കൊണ്ടിരുന്ന യാത്രാബസിനു മുകളിലേക്കു വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞുവീണ് അപകടം. പാമ്പാടി-കൂരോപ്പട റോഡിൽ വൈകുന്നേരം ആറിനു കുന്നേൽ വളവിനു സമീപം കൊച്ചുവയലിൽപ്പടി ഭാഗത്താണ് അപകടം ഉണ്ടായത്.
കോട്ടയം പള്ളിക്കത്തോട് റൂട്ടിലോടുന്ന നരിമറ്റത്തിൽ ബസിന് മുകളിലേക്കാണ് മൂന്ന് വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞുവീണത്. റോഡ് നവീകരണവുമായി ബന്ധപ്പെട്ട് നിർമാണപ്രവർത്തനങ്ങൾ നടക്കുകയായിരുന്നു. ഇതിനിടയിൽ ശക്തമായ കാറ്റും മഴയും ഉണ്ടായതോടെ പോസ്റ്റുകൾ ചെരിഞ്ഞ് ഈസമയം റോഡിലൂടെ വരികയായിരുന്ന ബസിനു മുകളിലേക്കു വീഴുകയായിരുന്നു.
Read Also : ഭർത്താവിനെ ഉപേക്ഷിച്ച പ്രിയ സുരഭിയ്ക്കൊപ്പം താമസമാക്കി, ബുള്ളറ്റിൽ ബെംഗളൂരുവിൽ നിന്ന് ലഹരി എത്തിച്ച് വില്പന
അതേസമയം, വൈദ്യുതി ലൈനുകൾ ഓഫ് ആയിരുന്നതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല. പോസ്റ്റുകൾ വീണ് ഗതാഗതതടസം നേരിട്ടതോടെ വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. തുടർന്ന്, കെഎസ്ഇബി അധികൃതരെത്തി റോഡിലെ തടസങ്ങൾ മാറ്റി.
Post Your Comments