KeralaLatest News

പരീക്ഷ കൂടാതെ 6മാസത്തിൽ വ്യാജ സർട്ടിഫിക്കറ്റ്: വാട്ടർ അതോറിറ്റിയിലും കൃഷിഭവനിലും തങ്ങളുടെ വിദ്യാർഥികളുണ്ടെന്ന് സ്ഥാപനം

തിരുവനന്തപുരം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് തട്ടിപ്പ്. എഡ്യു സിഎഫ്‌സി എന്ന സ്ഥാപനമാണ് പരീക്ഷ കൂടാതെ ആറുമാസത്തിനകം സർട്ടിഫിക്കറ്റ് നൽകുന്നത്. സർക്കാർ സർവീസിൽ ജോലി ലഭിക്കുമെന്ന് കാണിച്ചാണ് സ്ഥാപനം തട്ടിപ്പ് നടത്തുന്നത്. കൂടാതെ എഡ്യു സിഎഫ്‌സി വഴി പഠിച്ചിറങ്ങിയ പല വിദ്യാർത്ഥികൾക്കും ഈ സർഫിക്കറ്റിലുടെ വാട്ടർ അതോറിറ്റിയിലും കൃഷിഭവനിലും അടക്കം ജോലി ചെയ്യുന്ന വിദ്യാർഥികൾ തങ്ങൾക്കുണ്ടെന്നാണ് സ്ഥാപനം അവകാശപ്പെടുന്നത്.

എൻജിനീയറിങ് അടക്കമുള്ള ബിരുദ -ബിരുദാനന്തര കോഴ്‌സുകളുടെ സർട്ടിഫിക്കറ്റുകളും നൽകുമെന്നും ഈ സ്ഥാപനം ഉറപ്പ് നൽകുന്നു. എന്നാൽ പരീക്ഷകൾ നടത്തിയല്ലാതെ ഇതുവരെ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല എന്നാണ് സ്ഥാപന ഉടമയുടെ വാദം.വിദ്യാർഥികളെ ആകർഷിക്കുന്നത് സർക്കാർ സർവീസിൽ കയറിയവരെ ചൂണ്ടിക്കാട്ടി

കേരള പി.എസ്.സി എഴുതാൻ വേണ്ടി മാത്രമാണെങ്കിൽ ഈ സർട്ടിഫിക്കറ്റ് എടുക്കേണ്ടതില്ല എന്ന മുന്നറിയിപ്പ് ഇവർ നൽകുന്നുണ്ട്. പക്ഷേ ആറ് മാസം കൊണ്ട് ബി ടെക് സർട്ടിഫിക്കറ്റ് വാങ്ങി വാട്ടർ അതോറിറ്റിയിൽ ഉദ്യോഗകയറ്റം നേടിയ വിദ്യാർഥി തങ്ങൾക്ക് ഉണ്ടെന്നും സ്ഥാപനം അവകാശപ്പെടുന്നു. ഇത് കൂടാതെ കൃഷി വകുപ്പിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ആറുമാസം കൊണ്ട് നേടിയ ബിരുദ സർട്ടിഫിക്കറ്റ് ഉള്ളവർ ജോലി ചെയ്യുന്നുണ്ട്.

എന്നാൽ അംഗീകാരത്തോടെയാണ് ഏജൻസി പ്രവർത്തിക്കുന്നത് എന്നാണ് സ്ഥാപന ഉടമയുടെ വാദം. പരീക്ഷകളും ക്ലാസും നടത്തി മാത്രമേ ബിരുദം നൽകിയിട്ടുള്ളൂ. ജീവനക്കാരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും സ്ഥാപന ഉടമ ഹാരിസ് മീഡിയവണിനോട് പറഞ്ഞു.വിദേശത്ത് പോലും ഉപരിപഠനത്തിനും ഉന്നത ജോലികൾ നേടുന്നതിനും ഈ ബിരുദം മതിയാകും എന്നതാണ് ഇവർ നൽകുന്ന മറ്റൊരു ഉറപ്പ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button