KeralaLatest NewsNews

കാസർഗോഡ് എമർജൻസി ലൈറ്റിനകത്ത് ഈയം പൂശി സ്വർണം ഒളിപ്പിച്ചു കടത്താൻ ശ്രമം: 50ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി യുവാവ് പിടിയിൽ

കാസർഗോഡ്: കാഞ്ഞങ്ങാട് 858 ഗ്രാം സ്വർണവുമായി യുവാവ് പിടിയില്‍. സംഭവവുമായി ബന്ധപ്പെട്ട് ചിത്താരി സ്വദേശി നിസാറിനെയാണ് പിടികൂടിയത്.

എമർജൻസി ലൈറ്റിന്റെ അകത്ത് ഈയം പൂശി സ്വർണം ഒളിപ്പിച്ചു കടത്തുകയായിരുന്നു നിസാർ. 50 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്.

അബുദാബിയിൽ നിന്ന് കണ്ണൂർ വിമാനത്താവളം വഴിയാണ് ഇയാൾ കാഞ്ഞങ്ങാട് എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button