Latest NewsNewsBusiness

കോൾ ഇന്ത്യയിലെ ഓഹരികൾ വിറ്റഴിച്ച് കേന്ദ്രം, സമാഹരിച്ചത് കോടികൾ

അടുത്തതായി ഭാരത് അലൂമിനിയം കമ്പനി ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികൾ വിൽക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്

പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിച്ച് കേന്ദ്രസർക്കാർ. ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, കോൾ ഇന്ത്യയുടെ 3 ശതമാനം ഓഹരികൾ വിറ്റഴിച്ച് 4,185 കോടി രൂപയാണ് കേന്ദ്രം സമാഹരിച്ചിട്ടുള്ളത്. ഇതോടെ, കേന്ദ്രത്തിന്റെ കൈവശമുള്ള കോൾ ഇന്ത്യയുടെ ഓഹരികൾ 63.13 ശതമാനമായാണ് കുറഞ്ഞത്. നടപ്പു സാമ്പത്തിക വർഷം വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുള്ള ഓഹരി വിൽപ്പനയിലൂടെ 4,235 കോടി രൂപയാണ് കേന്ദ്രം സമാഹരിച്ചിട്ടുള്ളത്.

അടുത്തതായി ഭാരത് അലൂമിനിയം കമ്പനി ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികൾ വിൽക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. ഇതിനെ തുടർന്ന് പ്രധാന പ്രമോട്ടറായ വേദാന്തയോട് നിലവിലുള്ള ആർബിട്രേഷൻ കേസ് പിൻവലിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് പിൻവലിക്കുന്ന സാഹചര്യത്തിൽ ഓഹരി വിൽപ്പന ആരംഭിക്കുന്നതാണ്. ഈ വർഷം ഓഹരി വിൽപ്പനയിൽ നിന്ന് മാത്രം 51,000 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

Also Read: രാത്രി വൈകി ഉറങ്ങി രാവിലെ വൈകി എഴുന്നേല്‍ക്കുന്നവർ അറിയാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button