
അഞ്ചല്‍: യുവതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് പൊലീസ് പിടിയില്‍. അഞ്ചല്‍ മലവെട്ടം സ്വദേശി ഉണ്ണി(41)യെയാണ് അറസ്റ്റ് ചെയ്തത്. അഞ്ചല്‍ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. ഉണ്ണിയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ഭാര്യ മഞ്ജു(36)വിനെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Also : ആധാർ കാർഡുകൾ സൗജന്യമായി പുതുക്കാൻ അവസരം! സമയപരിധി അവസാനിക്കാൻ ഇനി ഒരാഴ്ച കൂടി
കുറച്ചു നാളുകളായി ഉണ്ണിയും മഞ്ജുവും പിണക്കത്തിലാണ്. ഉണ്ണി ഇടയ്ക്കിടെ മഞ്ജു താമസിക്കുന്ന ഏറം മലവെട്ടത്തുള്ള വീട്ടില്‍ എത്തി വഴക്കിടാറുണ്ട്. കഴിഞ്ഞ ദിവസവും വീട്ടില്‍ എത്തി വഴക്കിട്ട ഉണ്ണി കത്തി ഉപയോഗിച്ച് മഞ്ജുവിന്റെ കഴുത്തില്‍ കുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മഞ്ജുവിനെ ആശുപത്രിയില്‍ എത്തിച്ചത്.
ഉണ്ണി ഇതിനു മുമ്പും മഞ്ജുവിനെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നു. അന്ന് ആക്രമണം തടഞ്ഞ ബന്ധുവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിടിയിലായ ഉണ്ണി അടുത്തിടെയാണ് ജാമ്യത്തില്‍ ഇറങ്ങിയത്. മഞ്ജുവിന്റെ മൊഴി അടക്കം രേഖപ്പെടുത്തിയ പൊലീസ് ഉണ്ണിയെ അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments