Latest NewsNewsBusiness

ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് ഇൻഡിഗോ: 500 വിമാനങ്ങൾ ഉടൻ വാങ്ങിയേക്കും

500 വിമാനങ്ങൾ വാങ്ങുന്നതോടെ 48,680 കോടി രൂപയുടെ കരാറിലാണ് ഏർപ്പെടാൻ സാധ്യത

രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ ഇൻഡിഗോ വിമാനങ്ങൾ വാങ്ങുന്നതിനുള്ള വമ്പൻ ഓർഡറുകൾ ഉടൻ നൽകിയേക്കും. റിപ്പോർട്ടുകൾ പ്രകാരം, ഫ്രഞ്ച് വിമാന കമ്പനിയായ എയർ ബസിൽ നിന്ന് 500 വിമാനങ്ങൾ വാങ്ങാനാണ് ഇൻഡിഗോയുടെ നീക്കം. നാരോ ബോഡി എ 320 ഫാമിലി ജെറ്റ് വിമാനങ്ങളാണ് വാങ്ങുക. ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കരാറായിരിക്കുമെന്നാണ് വിലയിരുത്തൽ. എയർബസിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഒരാളാണ് ഇൻഡിഗോ.

500 വിമാനങ്ങൾ വാങ്ങുന്നതോടെ 48,680 കോടി രൂപയുടെ കരാറിലാണ് ഏർപ്പെടാൻ സാധ്യത. അതേസമയം, മൊത്തം 830 എയർബസ് എ 302 ഫാമിലി ജെറ്റുകൾ ഇതിനോടൊപ്പം തന്നെ ഇൻഡിഗോ ഓർഡർ ചെയ്തിട്ടുണ്ട്. ഇതിൽ 500 എണ്ണം ഇനിയും ലഭിക്കാനുണ്ട്. ഇവ ഉടൻ തന്നെ ലഭ്യമാകുമെന്നാണ് സൂചന. ആഭ്യന്തര വിപണിയിൽ 56 ശതമാനമാണ് ഇൻഡിഗോയുടെ വിഹിതം. 26 അന്താരാഷ്ട്ര നഗരങ്ങളിലേക്ക് ഇൻഡിഗോ സർവീസ് നടത്തുന്നുണ്ട്. 102 ഇന്ത്യൻ നഗരങ്ങളിലേക്ക് പ്രതിദിനം 1,800 സർവീസുകളാണ് ഇൻഡിഗോ  നടത്താറുള്ളത്.

Also Read: കോഴിക്കോട് 74-കാരി ബലാത്സംഗ ശ്രമത്തിനിടെ മരണപ്പെട്ടു; അറസ്റ്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button