
അന്താരാഷ്ട്ര പുരസ്കാരം കരസ്ഥമാക്കി കെഎസ്ആർടിസി. ബെൽജിയം ആസ്ഥാനമായുള്ള ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്പോർട്ട് ഏർപ്പെടുത്തിയ അന്താരാഷ്ട്ര അവാർഡാണ് ഇത്തവണ കെഎസ്ആർടിസിയെ തേടിയെത്തിയത്. കഴിഞ്ഞ മൂന്ന് വർഷക്കാലം കെഎസ്ആർടിസിയിൽ നടന്നിട്ടുള്ള പുനക്രമീകരണ പ്രവർത്തനങ്ങളെ യുഐടിപിയുടെ വിദഗ്ധസമിതി വിലയിരുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിസിയെ അവാർഡിനായി പരിഗണിച്ചത്.
ജൂൺ അഞ്ചിന് സ്പെയിനിലെ ബാഴ്സലോണയിൽ നടന്ന യുഐടിപി പൊതുഗതാഗത ഉച്ചകോടിയിൽ കെഎസ്ആർടിസി ക്കുള്ള പ്രത്യേക പുരസ്കാരം സിഎംഡിയും, സംസ്ഥാന ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകർ ഐഎഎസ് ഏറ്റുവാങ്ങി. കെഎസ്ആർടിസിക്ക് പുറമേ, ജപ്പാനിൽ നിന്നുള്ള ഈസ്റ്റ് ജപ്പാൻ റെയിൽവേ കമ്പനി, ചൈനയിൽ നിന്നുള്ള ബെയ്ജിംഗ് പബ്ലിക് ട്രാൻസ്പോർട്ട് കോർപ്പറേഷൻ, ജക്കാർത്തയിൽ നിന്നുള്ള മാസ്സ് റാപ്പിഡ് ട്രാൻസിറ്റ് എന്നീ സ്ഥാപനങ്ങളും പുരസ്കാരത്തിന് അർഹത നേടിയിട്ടുണ്ട്. ജൂൺ നാലിന് ആരംഭിച്ച ഉച്ചകോടി ജൂൺ ഏഴിനാണ് സമാപിക്കുക.
Also Read: ബൈക്കിന് മുകളിലേക്ക് ഇലക്ട്രിക് ലൈൻ പൊട്ടിവീണു : വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു
Post Your Comments