
സംസ്ഥാന സർക്കാറിന്റെ സ്വപ്ന പദ്ധതിയായ കെ-ഫോണിന്റെ സേവന നിരക്കുകൾ പ്രഖ്യാപിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ചാണ് സേവന നിരക്കുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. പ്രതിമാസം 299 രൂപ മുതലാണ് നിരക്കുകൾ ആരംഭിക്കുന്നത്. 299 രൂപ നൽകിയാൽ 20 എംബിബിഎസ് അടിസ്ഥാന വേഗതയിലുള്ള ഇന്റർനെറ്റ് സേവനങ്ങൾ ആസ്വദിക്കാൻ സാധിക്കും. 20 എംബിപിഎസ് മുതൽ 250 എംബിപിഎസ് വരെയുള്ള 9 തരം നിരക്കുകളുടെ പാക്കേജുകളാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്.
പാവപ്പെട്ടവർക്കും, മുൻഗണന വിഭാഗത്തിലുള്ളവർക്കും സേവനം സൗജന്യമാണ്. കെ-ഫോൺ കണക്ഷനായുള്ള മൊബൈൽ ആപ്ലിക്കേഷൻ ആപ്പ് സ്റ്റോറിലും, പ്ലേ സ്റ്റോറിലും ഉടൻ തന്നെ ലഭ്യമാക്കുന്നതാണ്. കൂടാതെ, ഉപഭോക്താക്കളെ നേരിട്ട് ബന്ധപ്പെട്ട് കണക്ഷൻ നൽകുന്നതിനുള്ള തുടർനടപടികളും ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി കണക്ഷൻ നൽകാൻ നെറ്റ്‌വർക്ക് പ്രൊവൈഡർമാരെ പിൻകോഡ് അടിസ്ഥാനത്തിൽ ചുമതലപ്പെടുത്തും. പ്രതിമാസ തുക, ഡാറ്റ, വേഗത, കാലാവധി, ആറ് മാസത്തേക്കുള്ള ആകെ നിരക്ക് എന്നിവ പരിചയപ്പെടാം.
1. 299 രൂപ, 3000 ജിബി, 20 എംബിപിഎസ്, 180, 1,794 രൂപ
2. 349 രൂപ, 3000 ജിബി, 30 എംബിപിഎസ്, 180, 2,094 രൂപ
3. 399 രൂപ, 4000 ജിബി, 40 എംബിപിഎസ്, 180, 2,394 രൂപ
4. 449 രൂപ, 5000 ജിബി, 50 എംബിപിഎസ്, 180, 2,694 രൂപ
5. 499 രൂപ, 5000 ജിബി, 75 എംബിപിഎസ്, 180, 2,994 രൂപ
6. 599 രൂപ, 5000 ജിബി, 100 എംബിപിഎസ്, 180, 3,594 രൂപ
7. 799 രൂപ, 5000 ജിബി, 150 എംബിപിഎസ്, 180, 4,794 രൂപ
8. 999 രൂപ, 5000 ജിബി, 200 എംബിപിഎസ്, 180, 5,994 രൂപ
9. 1,249 രൂപ, 5000 ജിബി, 250 എംബിപിഎസ്, 180, 7,494 രൂപ
Post Your Comments