KeralaLatest NewsNews

അവസാന കാഴ്ച നൊമ്പരപ്പെടുത്തുന്നത്, നിറകണ്ണുകളാൽ വിതുമ്പി ലക്ഷ്മി; കൊല്ലം സുധിക്ക് വിട ചൊല്ലി സ്റ്റാര്‍ മാജിക്ക് കുടുംബം

മലയാളികളുടെ വീടുകളിൽ ചിരി പടർത്തിയ അതുല്യ കലാകാരൻ കൊല്ലം സുധി ഇനി ഒരു ഓർമ. മിമിക്രി കലാകാരനും സിനിമാനടനുമായ സുധി തിങ്കളാഴ്ച പുലർച്ചെ നാലരയോടെ ആയിരുന്നു തൃശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വെച്ച് കാറപകടത്തിൽ മരണപ്പെട്ടത്. സുധിയെ അവസാനമായി ഒരു നോക്ക് കാണാൻ സഹപ്രവർത്തകരെല്ലാം എത്തിയിരുന്നു. നിരവധി താരങ്ങളും ജനങ്ങളുമാണ് കക്കനാട് നടന്ന പൊതുദർശനത്തിൽ പ്രിയ സഹപ്രവർത്തകനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയത്.

നിറകണ്ണുകളാൽ വിതുമ്പി ലക്ഷ്മിയും സ്റ്റാർ മാജിക് കുടുംബവും. സിനിമാ താരം സുരേഷ് ഗോപിയും കൊല്ലം സുധിയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.
നടൻ ഹരിശ്രീ ആശോകൻ, ലക്ഷ്മിപ്രിയ തുടങ്ങി നിരവധി പേർ കൊല്ലം സുധിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. തന്റെ അവസാന പരിപാടിയിൽ സുരേഷ് ഗോപിയേയും ജഗദീഷിനേയും അനുകരിച്ചാണ് കൊല്ലം സുധി കാണികളുടെ കയ്യടി നേടിയത്.

തിങ്കളാഴ്ച പുലർച്ചെയാണ് കൊല്ലം സുധിയ്ക്ക് അപകടം ഉണ്ടായത്. പുലർച്ചെ നാലരയോടെ തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു അപകടം. വടകരയിൽ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. നടൻ സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ സുധിയെ ഉടനെ തന്നെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button