Latest NewsNewsIndia

ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ ഈടാക്കി, പിന്നാലെ പോലീസ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച്‌ ലൈന്‍മാന്‍

ലക്നൗ: ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ ഈടാക്കിയതിന് പിന്നാലെ പോലീസ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച്‌   ലൈന്‍മാന്റെ പ്രതികാരം. ഉത്തര്‍പ്രദേശിലെ ഹാപൂരിലാണ് രസകരമായ സംഭവം നടന്നത്.കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായ സംഭവം നടന്നത്. ഡ്യൂട്ടിയ്ക്കിടെ റോഡിലൂടെ പോകുന്നതിനിടെ ഹെല്‍മറ്റ് ധരിക്കാത്തതിനും ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിനും പോലീസ് പിഴ ചുമത്തിയിരുന്നു.

Read Also: യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച്​ ക​ഴു​ത്തി​ല്‍ കു​രു​ക്കി​ട്ട് കൊ​ല്ലാ​ന്‍ ശ്ര​മം : പ്രതി അറസ്റ്റിൽ

മീററ്റിലെ ദിര്‍ഖേദ സ്വദേശി ഖാലിദിനാണ് മോട്ടോര്‍ വാഹനവകുപ്പ് 1,00 രൂപ പിഴ ചുമത്തിയത്. തുടര്‍ന്ന് ഇതില്‍ പ്രകോപിതനായ ഇയാള്‍ പോലീസ് ലൈനിലെ മുഴുവന്‍ വൈദ്യുതിയും വിച്ഛേദിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പോലീസ് സ്റ്റേഷനിലെ ഇലക്ട്രിക് പോസ്റ്റില്‍ കയറുന്നതും ലൈന്‍ മുറിക്കുന്നതായുമാണ് വീഡിയോ ദൃശ്യങ്ങളില്‍ ഉള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button