
കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ പരീക്ഷയെഴുതാതെ ജയിച്ചതായി പുറത്തു വന്ന ഫലം തിരുത്തി മഹാരാജാസ് കോളജ്. തുടർന്ന്, മൂന്നാം സെമസ്റ്റർ ആർക്കിയോളജി ഫലം വെബ്സൈറ്റിൽ നിന്നും പിൻവലിച്ചു. എംഎ ആർക്കിയോളജി മൂന്നാം സെമസ്റ്ററിലെ ഒരു പരീക്ഷപോലും താൻ എഴുതിയിട്ടില്ലെന്ന് ആർഷോ വ്യക്തമാക്കിയിരുന്നു.
പരീക്ഷ നടക്കുന്ന ദിവസങ്ങളിൽ താൻ എറണാകുളം ജില്ലയിൽ ഉണ്ടായിരുന്നില്ല എന്നും കേസ് മൂലം ജില്ലയിൽ പ്രവേശിക്കാൻ കഴിയുമായിരുന്നില്ലെന്നും ആർഷോ പറഞ്ഞു. പാസായെന്ന ഫലം എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും പരീക്ഷാ ഫലം താൻ കണ്ടിട്ടില്ലെന്നും ആർഷോ കൂട്ടിച്ചേർത്തു.
എഴുതാത്ത പരീക്ഷ വിജയിപ്പിക്കേണ്ട ചുമതല ആർക്കും കൊടുത്തിട്ടില്ലെന്നും അങ്ങനെ വിജയിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി സംഭവിച്ചതു സാങ്കേതിക പിശകാണോ ബോധപൂർവമാണോ എന്നു പരിശോധിക്കണമെന്നും ആർഷോ കൂട്ടിച്ചേർത്തു.
Post Your Comments